Home State കരിപ്പൂർ വിമാനത്താവളത്തിൽ തല്ക്കാലം വലിയ വിമാനങ്ങൾ അനുവദിക്കില്ല

കരിപ്പൂർ വിമാനത്താവളത്തിൽ തല്ക്കാലം വലിയ വിമാനങ്ങൾ അനുവദിക്കില്ല

0

ന്യൂഡെൽഹി: കരിപ്പൂര്‍ വിമാനത്താവളത്തില്‍ തല്ക്കാലം വലിയ വിമാനങ്ങള്‍ അനുവദിക്കില്ല. വലിയ വിമാനങ്ങള്‍ അനുവദിക്കുന്ന കാര്യം രണ്ടു മാസത്തിനു ശേഷം ആലോചിക്കും. കരിപ്പൂര്‍ അന്വേഷണ റിപ്പോര്‍ട്ട് പഠിക്കുന്ന സമിതി ഇക്കാര്യം പരിശോധിക്കും.

സമിതി റിപ്പോര്‍ട്ടിന് അനുസരിച്ചായിരിക്കും തീരുമാനം. വ്യോമയാന സെക്രട്ടറിയെ ഇതിനായി ചുമതലപ്പെടുത്തി. സര്‍ക്കാര്‍ ഇതിനായി രൂപീകരിച്ചത് ഒൻപതംഗ സമിതിയെയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here