മോസ്കോ: റഷ്യയിൽ പാർലമെന്റ് തെരഞ്ഞെടുപ്പിൽ വ്ലാദിമിർ പുട്ടിന്റെ യുണൈറ്റഡ് റഷ്യ പാർട്ടിക്ക് വൻ വിജയം. എഴുപതു ശതമാനം വോട്ടുകളും എണ്ണിക്കഴിഞ്ഞപ്പോൾ പുട്ടിന്റെ പാർട്ടിക്ക് എണ്ണിയ വോട്ടുകളുടെ 48 ശതമാനവും ലഭിച്ചു. തൊട്ടടുത്ത എതിരാളി ആയ റഷ്യൻ കമ്യുണിസ്റ്റ് പാർട്ടി 21 ശതമാനം വോട്ടു നേടി.
2016 ൽ 54 ശതമാനം വോട്ട് നേടിയ യുണൈറ്റഡ് റഷ്യ പാർട്ടിക്ക് ഇത്തവണ വോട്ടു ശതമാനത്തിൽ കുറവുണ്ടായി. രാഷ്ട്രീയ എതിരാളികളെയും വിമർശകരെയും പുട്ടിൻ ക്രൂരമായി വേട്ടയാടുന്നുവെന്ന പരാതികൾക്കിടയിലാണ് തെരഞ്ഞെടുപ്പ് വിജയം. 2024 ൽ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഇപ്പോഴത്തെ വിജയം പുട്ടിന് ആശ്വാസകരമാണ്.