Home State മുതിർന്ന സി പിഎം നേതാവും മുൻ മന്ത്രി ടിപി രാമകൃഷ്ണൻ്റെ ഭാര്യാപിതാവുമായ എം കെ ചെക്കോട്ടി അന്തരിച്ചു

മുതിർന്ന സി പിഎം നേതാവും മുൻ മന്ത്രി ടിപി രാമകൃഷ്ണൻ്റെ ഭാര്യാപിതാവുമായ എം കെ ചെക്കോട്ടി അന്തരിച്ചു

0

കോഴിക്കോട്: മുതിർന്ന സി പിഎം നേതാവും മുൻ മന്ത്രി ടിപി രാമകൃഷ്ണൻ്റെ ഭാര്യാപിതാവുമായ എം കെ ചെക്കോട്ടി അന്തരിച്ചു.96 വയസ്സായിരുന്നു. ഒരു മാസം മുമ്പ് ഉണ്ടായ വീഴ്ചയെ തുടർന്ന് വീട്ടിൽ ചികിത്സയിലും വിശ്രമത്തിലുമായിരുന്നു

അയിത്തത്തിനും തീണ്ടലിനുമെതിരായ സമരം, കുളിസമരം, മീശ വെക്കാനുള്ള സമരം, ഹരിജനങ്ങൾക്ക് മുടി വെട്ടാനുള്ള സമരം, കുടിയിറക്കിനെതിരായ സമരം തുടങ്ങി നിരവധി പോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയിട്ടുണ്ട്.

പേരാമ്പ്രയിലും സമീപ പഞ്ചായത്തുകളിലും കമ്യൂണിസ്റ്റ് പാർട്ടിയും സി പിഎമ്മും കെട്ടിപ്പടുക്കുന്നതിൽ ത്യാഗപൂർണമായ പ്രവർത്തനം നിർവഹിച്ചു. 1951 ൽ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമായി. നൊച്ചാട് സെൽ സെക്രട്ടറിയായിരുന്നു.

ഭാര്യ: കല്യാണി. ഏഴ് മക്കൾ. മരുമകൻ: സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായ ടി പി രാമകൃഷ്ണൻ

LEAVE A REPLY

Please enter your comment!
Please enter your name here