ന്യൂഡെൽഹി: പാൻ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള തിയതി കേന്ദ്ര സർക്കാർ വീണ്ടും നീട്ടി. 2022 മാർച്ച് 31 വരെയാണ് സമയം അനുവദിച്ചിട്ടുള്ളത്. നേരത്തെ അവസാന തിയതി സെപ്റ്റംബർ 30ആയിരുന്നു.
കൊറോണയെതുടർന്നുള്ള പ്രതിസന്ധി നിലനിൽക്കുന്നതിനാലാണ് കൂടുതൽ സമയം അനവദിക്കുന്നതെന്ന് പ്രത്യക്ഷ നികുതി ബോർഡ്(സിബിഡിടി) അറിയിച്ചു.
ബാങ്ക് അക്കൗണ്ട് തുടങ്ങൽ, പണംനിക്ഷേപിക്കൽ തുടങ്ങിയവക്ക് നിലവിൽ പാൻ നിർബന്ധമാണ്. ഡീമാറ്റ് അക്കൗണ്ട്, മ്യൂച്വൽ ഫണ്ട് നിക്ഷേപം എന്നിവക്കും പാൻ ഇല്ലാതെ കഴിയില്ല.