ന്യൂഡെല്‍ഹി: രാജ്യത്ത് കൊറോണ വാക്സിൻ ബൂസ്റ്റര്‍ ഡോസ് പരിഗണനയില്‍ ഇല്ലെന്ന് ഐസിഎംആര്‍. രണ്ട് ഡോസ് വാക്സിന് നല്കുന്നതിലാണ് മുന്‍ഗണനയെന്നും വിദഗ്ധര്‍ അറിയിച്ചു.
കൊറോണ വാക്സിന്റെ ആദ്യ ഡോസ് മരണം തടയുന്നതിന് 96.6 ശതമാനം ഫലപ്രദമാണെന്ന് ഐസിഎംആര്‍ നേരത്തേ വ്യക്തമാക്കിയിരുന്നു. വാക്സിന്റെ രണ്ടാം ഡോസ് മരണം തടയുന്നതിന് 97.5 ശതമാനം ഫലപ്രദമെന്നുമാണ് ഐസിഎംആര്‍ വിലയിരുത്തിയത്.
അതേസമയം, ഉത്സവകാലം കണക്കിലെടുത്ത് രാജ്യത്ത് കൊറോണ പ്രതിരോധത്തില്‍ കര്‍ശന ജാഗ്രത പുലര്‍ത്തണമെന്ന് കേന്ദ്രം മുന്നറിയിപ്പ് നല്കി. അനാവശ്യമായ യാത്രകള്‍ ഒഴിവാക്കി ആഘോഷങ്ങളില്‍ ഉത്തരവാദിത്വ ബോധത്തോടെ പങ്കെടുക്കണമെന്നും കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചു.