ഇഡി വിളിച്ചത് നന്നായെന്ന് കുഞ്ഞാലിക്കുട്ടി; ചന്ദ്രിക കള്ളപ്പണക്കേസിൽ മൊഴിയെടുപ്പ് പൂർത്തിയായി

കൊച്ചി: ചന്ദ്രിക കള്ളപ്പണക്കേസില്‍ പി കെ കുഞ്ഞാലിക്കുട്ടിയുടെ മൊഴിയെടുപ്പ് പൂര്‍ത്തിയായി. എല്ലാ കാര്യങ്ങളിലും വ്യക്തത വരുത്താന്‍ കഴിഞ്ഞുവെന്നായിരുന്നു പുറത്തിറങ്ങിയ ശേഷം കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം. എന്‍ഫോഴ്സ്മെൻ്റ് വിളിച്ചത് നന്നായിയെന്നും കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ അവസരം കിട്ടിയെന്നും കുഞ്ഞാലിക്കുട്ടി അവകാശപ്പെട്ടു.

ആവശ്യമായ രേഖകള്‍ ഇഡിയ്ക്ക് കൈമാറി എന്നും ഇനി വരേണ്ടതുണ്ടോ എന്ന് അവരാണ് തീരുമാനിക്കേണ്ടതെന്നുമാണ് മുതിര്‍ന്ന മുസ്ലീം ലീഗ് നേതാവ് മൊഴിയെടുപ്പ് കഴിഞ്ഞ് പുറത്തിറങ്ങിയപ്പോള്‍ പറഞ്ഞത്. ചന്ദ്രികയുമായി ബന്ധപ്പെട്ട തെറ്റിദ്ധാരണകള്‍ മാറ്റാന്‍ ആയെന്നാണ് അവകാശവാദം.