Home Local News ആലുവയില്‍ ട്രെയിനിടിച്ച് അമ്മയും മകളും മരിച്ചു

ആലുവയില്‍ ട്രെയിനിടിച്ച് അമ്മയും മകളും മരിച്ചു

0

ആലുവ: ട്രെയിനിടിച്ച് അമ്മയും മകളും മരിച്ചു. പട്ടേരിപ്പുറം സ്വദേശിനി ഫിലോമിനയും (60) മകള്‍ അഭയയുമാണ് മരിച്ചത്. ആലുവ പുളിഞ്ചോട് ഭാഗത്ത് ചൊവ്വാഴ്ച്ച ഉച്ചക്ക് 12 മണിക്ക് ശേഷമാണ് അപകടം.

എറണാകുളം ഭാഗത്തുനിന്ന് ആലുവ ഭാഗത്തേക്ക് വന്ന ട്രെയിനാണ് ഇടിച്ചത്. ദീർഘമായി ഹോൺ മുഴക്കുകയും ട്രെയിൻ നിർത്താൻ ശ്രമിക്കുകയും ചെയ്‌തെങ്കിലും ഇരുവരെയും തട്ടിയ ശേഷമാണ് ട്രെയിൻ നിന്നത്.

മൃതദേഹങ്ങളും വസ്ത്രങ്ങളും തിരിച്ചറിയാൻ കഴിയാത്ത വിധം ഛിന്നഭിന്നമായി. വിവരമറിഞ്ഞെത്തിയ ആലുവ പൊലീസ് മൃതദേഹങ്ങൾ ആലുവ ജില്ല ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സമീപത്തെ സി.സി.ടി.വി ക്യാമറകളടക്കം പരിശോധിച്ച് മരണകാരണം കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.

LEAVE A REPLY

Please enter your comment!
Please enter your name here