Home Local News 38 കുപ്പി കള്ളും, കപ്പയുമടക്കം മോഷണം പോയി ; കുടിച്ചാൽ വലിയ വിപത്താകുമെന്ന് ഷാപ്പുടമയുടെ മുന്നറിയിപ്പ്

38 കുപ്പി കള്ളും, കപ്പയുമടക്കം മോഷണം പോയി ; കുടിച്ചാൽ വലിയ വിപത്താകുമെന്ന് ഷാപ്പുടമയുടെ മുന്നറിയിപ്പ്

0

തിരുവനന്തപുരം : കുടിയൻമാരുടെ ഒരു കാര്യമേ, കാട്ടാക്കടയിലാണ് സംഭവം. കള്ളുഷാപ്പില്‍ നിന്ന് 38 കുപ്പി കള്ളും ആഹാര സാധനങ്ങളും മോഷണം പോയി . 38 കുപ്പി കള്ള്, 15 പ്ലേറ്റ് ഇറച്ചി, 10 പ്ലേറ്റ് കപ്പ, 2 കുപ്പി അച്ചാര്‍, ഒരു ട്രേ മുട്ട, 1500 രൂപ എന്നിവയാണ് ഷാപ്പില്‍ നിന്ന് മോഷ്ടിച്ചത്.

എഐടിയുസി യൂണിയന്‍ തൊഴിലാളികള്‍ നേരിട്ട് നടത്തുന്ന കള്ള് ഷാപ്പാണ് ഇത്. സതീശനാണ് ലൈസന്‍സി ഓണര്‍. മോഷ്ടിച്ച കള്ള് കുടിച്ചാല്‍ വലിയ വിപത്താകുമെന്നാണ് സതീശന്‍ പറയുന്നത്. ഇതോടെ സതീശന്‍ സംഭവത്തിൽ സ്വയം മുൻകൂർ ജാമ്യമെടുത്തു.

കാരണം ഇതില്‍ 9 കുപ്പി കള്ള് കഴിഞ്ഞ വര്‍ഷത്തെ പരിശോധനയ്‌ക്ക് ശേഷം മാറ്റി വച്ചിരുന്ന സാമ്പിളുകളാണ്. ഇത് വീര്യമേറിയതും അപകടകാരിയുമാണ്. അതു കൊണ്ട് തന്നെ ചിലപ്പോൾ ജീവഹാനിക്കിടയാകാനും സാധ്യതയുണ്ട്. കാട്ടാക്കട പോലീസ് കേസെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here