Home State കോളജ് കാമ്പസ് ഓക്‌സിജൻ ഫാക്ടറിയാക്കി വൈദികൻ ; 37 ഏക്കർ കലാലയവളപ്പിൽ 300 മുളങ്കൂട്ടങ്ങൾ

കോളജ് കാമ്പസ് ഓക്‌സിജൻ ഫാക്ടറിയാക്കി വൈദികൻ ; 37 ഏക്കർ കലാലയവളപ്പിൽ 300 മുളങ്കൂട്ടങ്ങൾ

0

വടക്കാഞ്ചേരി: കലാലയവളപ്പ് 37 ഏക്കർ. ഇവിടെ 300 മുളങ്കൂട്ടങ്ങൾ. ഏഴുവർഷം മുമ്പ് 10 മുളകൾ നട്ട്‌ തുടങ്ങിയ യജ്ഞത്തിലൂടെ സ്വന്തം കലാലയത്തിന് മുളങ്കാടിന്റെ സൗന്ദര്യം പകർന്നുനൽകാനായ സന്തോഷത്തിലാണ് ഫാ. റോയ് ജോസഫ്.

വെട്ടിക്കാട്ടിരിയിലെ ജ്യോതി എൻജിനീയറിങ് കോളേജിന്റെ സിഇഒ ഫാ. റോയ് ഈ കാമ്പസിനെ ഓക്‌സിജൻ ഫാക്ടറിയാക്കി മാറ്റാനുള്ള പരിശ്രമത്തിലാണ്. കാമ്പസിലെ 15 ഏക്കറിൽ സ്ഥിതിചെയ്യുന്ന കെട്ടിടങ്ങൾ മുളങ്കാടുകൾക്കുള്ളിലാണ്.

പറമുള, ലാത്തിമുള, വള്ളിമുള തുടങ്ങി 15 ഇനങ്ങളുണ്ട് ഈ മുളങ്കാട്ടിൽ. പീച്ചിയിലെ വനഗവേഷണ കേന്ദ്രത്തിൽനിന്നാണ് ഇദ്ദേഹം തൈകളെത്തിക്കുന്നത്. ഈ വർഷം നട്ടത് നൂറ് തൈകൾ.

എം.ബി.എ.ക്കാരനായ ഫാ. റോയ് വടക്കൻ നാഷണൽ ലോ സ്‌കൂളിൽ നിന്ന് പി.ജി. ഡിപ്ലോമയുമെടുത്തിട്ടുണ്ട്. ഏനാമാവിന്റെ പച്ചപ്പ് കണ്ടു വളർന്ന ഇദ്ദേഹം നിളയുടെ പുനരുജ്ജീവന പ്രവർത്തനങ്ങളിലും സജീവ സാന്നിദ്ധ്യമാണ്. സെപ്റ്റംബർ 18 മുളദിനമാണ്. മുളയുടെ പാരിസ്ഥിതിക പ്രസക്തിയും ഉപയുക്തതയും പ്രചരിപ്പിക്കുകയാണ് ലക്ഷ്യമെന്ന് ഫാ. റോയ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here