Home National ജമ്മു കശ്മീരില്‍ ഭീകരര്‍ പൊലീസ് സബ് ഇന്‍സ്പെക്ടറെ വെടിവച്ചു കൊന്നു

ജമ്മു കശ്മീരില്‍ ഭീകരര്‍ പൊലീസ് സബ് ഇന്‍സ്പെക്ടറെ വെടിവച്ചു കൊന്നു

0

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ പൊലീസ് സബ് ഇന്‍സ്പെക്ടറെ ഭീകരര്‍ വെടിവച്ചു കൊലപ്പെടുത്തി. ഓള്‍ഡ് ശ്രീനഗറിലെ കന്യാര്‍ മേഖലയിലാണ് സംഭവം. അര്‍ഷാദ് അഹമ്മദ് എന്ന പൊലീസുകാരനെയാണ് പിന്നില്‍ നിന്നും രണ്ടുതവണ വെടിവച്ചത്. സമീപത്തുണ്ടായിരുന്ന സിസിടിവിയിൽ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്.

പൊയന്‍റ് ബ്ലാങ്കില്‍ തന്നെയായിരുന്നു വെടിവച്ചത്. സംഭവസ്ഥലം സൈന്യം വളഞ്ഞിട്ടുണ്ട്. കൊലപാതകം നടത്തിയ ഭീകരരെ കണ്ടുപിടിക്കാനുള്ള തിരച്ചില്‍ തുടരുകയാണ്.

വടക്കന്‍ കശ്മീരിലെ കുക്വാര ജില്ലക്കാരനാണ് കൊല ചെയ്യപ്പെട്ട എസ്ഐ അര്‍ഷാദ് അഹമ്മദ്. വെടിയേറ്റ അര്‍ഷാദിനെ എസ്കെഐഎംഎസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കന്യാറിലെ ചന്തയില്‍ ഞായറാഴ്ച പകല്‍ 1.35നാണ് സംഭവം നടന്നത് എന്നാണ് റിപ്പോര്‍ട്ട്. ശ്രീനഗര്‍ മേയര്‍ ജുനൈദ് അസം മട്ടു, മുന്‍ മുഖ്യമന്ത്രിമാരായ മെബബൂബ മുഫ്ത്തി, ഒമര്‍ അബ്ദുള്ള എന്നിവര്‍ സംഭവം അപലപിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here