Home State പ്രസിദ്ധ കാഥികന്‍ കൊല്ലം ബാബു അന്തരിച്ചു

പ്രസിദ്ധ കാഥികന്‍ കൊല്ലം ബാബു അന്തരിച്ചു

0

കൊല്ലം: പ്രസിദ്ധ കാഥികന്‍ കൊല്ലം ബാബു അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം. സംസ്കാര ച‍ടങ്ങുകള്‍ കോയിവിളയിലെ കുടുംബ വീട്ടുവളപ്പില്‍ നടക്കും. കഴിഞ്ഞ മുപ്പത്തിരണ്ട് വര്‍ഷത്തിനിടക്ക് പതിനയ്യായിരത്തിലധികം വേദികളില്‍ കഥാപ്രസംഗം അവതരിപ്പിച്ചിടുണ്ട്.

വിശ്വസാഹിത്യത്തിലെ കൃതികള്‍ ഉള്‍പ്പടെ 35 സാഹിത്യകൃതികള്‍ കഥാപ്രസംഗമായി അവതരിപ്പിച്ചു. 1979 ല്‍ സംഗിത നാ‍ടക അക്കാദമിയുടെ പുരസ്കാരം ലഭിച്ചു. വിദേശ രാജ്യങ്ങളില്‍ ഉള്‍പ്പടെ കഥാപ്രസംഗ പരിപാടി അവതരിപ്പിച്ചിടുണ്ട്.

കൊല്ലം യവന എന്ന പേരില്‍ ഒരു നാടക സമിതിക്കും രൂപം നല്‍കി. ഗവൺമെന്‍റ് പ്രസ്സിലെ ജോലി രാജിവച്ചാണ് മുകുന്ദന്‍ പിള്ള എന്ന കൊല്ലം ബാബു കഥാപ്രസംഗ വേദിയില്‍ എത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here