Home National എയര്‍ ഇന്ത്യ വിമാനം തകര്‍ക്കുമെന്ന് ഭീഷണി; ഡെൽഹി വിമാനത്താവളത്തിൽ ജാഗ്രത നിർദ്ദേശം

എയര്‍ ഇന്ത്യ വിമാനം തകര്‍ക്കുമെന്ന് ഭീഷണി; ഡെൽഹി വിമാനത്താവളത്തിൽ ജാഗ്രത നിർദ്ദേശം

0

ന്യൂഡെൽഹി: ആക്രമണ ഭീഷണിയെ തുടര്‍ന്ന് ഡെൽഹി വിമാനത്താവളത്തിൽ ജാഗ്രത നിർദ്ദേശം. വിമാനത്തവാളം ആക്രമിക്കുമെന്നും പിടിച്ചെടുക്കുമെന്നുമുള്ള ഭീഷണി സന്ദേശം ലഭിച്ചതിന് പിന്നാലെയാണ് സുരക്ഷാ പരിശോധന കൂട്ടിയത്.

വ്യാഴാഴ്ച രാത്രി 10.30 ഓടെ ഡെൽഹി റാന്‍ഹോല പൊലീസ് സ്റ്റേഷനിലേക്കായിരുന്നു ആദ്യ ഭീഷണി സന്ദേശം ലഭിച്ചത്. ലണ്ടനിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം തകര്‍ക്കുമെന്നായിരുന്നു അഞ്ജാതന്‍റെ ഭീഷണി. അമേരിക്കയിലെ സെപ്റ്റംബര്‍ 11 ഭീകരാക്രമണത്തിന് സമാനമായി വിമാനം തകര്‍ക്കുമെന്നായിരുന്നു ഭീഷണി. കര്‍ശന പരിശോധനകള്‍ക്ക് പിന്നാലെ വിമാനം ഇന്നലെ ലണ്ടനിലേക്ക് തിരിച്ചു.

ഇതിന് പിന്നാലെ വെള്ളിയാഴ്ചയും സമാനമായ ഭീഷണി സന്ദേശം പൊലീസിന് ലഭിച്ചു. വിമാനത്താവളം ആക്രമിക്കുമെന്നും പിടിച്ചെടുക്കുമെന്നും ആയിരുന്നു ഭീഷണി. ഇതിന് പിന്നാലെയാണ് ജാഗ്രാത നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. സുരക്ഷാ പരിശോധന കൂട്ടിയതിനാൽ യാത്രക്കാർ വിമാനത്താവളത്തില്‍ നേരത്തെ എത്തണമെന്നും നിർദ്ദേശം നല്‍കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here