Home State കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിക്ക് കൊറോണ സ്ഥിരീകരിച്ചു

കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിക്ക് കൊറോണ സ്ഥിരീകരിച്ചു

0

കൊച്ചി: സീറോ മലബാർ സഭാ അധ്യക്ഷൻ മേജർ ആർച്ച് ബിഷപ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിക്ക് കൊറോണ സ്ഥിരീകരിച്ചു. രണ്ടു വാക്സിനും സ്വീകരിച്ച മാർ ആലഞ്ചേരിക്ക് കൊറോണ പോസിറ്റീവായതിനെ തുടർന്ന് ഇന്ന് രാവിലെ അദ്ദേഹത്തെ ലിസി ആശുപത്രിയിൽ പ്രവേശിച്ചു. മാർ ജോർജ് ആലഞ്ചേരിക്ക് മറ്റ് ആരോഗ്യ പ്രശ്നങ്ങളില്ല.

ബിഷപ്സ് കൂരിയയിലെ മറ്റു രണ്ടുപേർക്കും കൊറോണ സ്ഥിരീകരിച്ചു. ഇവരെ ആലുവയിലെ കാർമൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിക്കും കൊറോണ ബാധിതരായി ചികിൽസയിലുള്ള കൂരിയയിലെ രണ്ടംഗങ്ങൾക്കുമായി പ്രത്യേകം പ്രാർഥിക്കണമെന്ന് കൂരിയ ബിഷപ് മാർ സെബാസ്റ്റ്യൻ വാണിയപുരയ്ക്കൽ അഭ്യർഥിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here