Home World അഫ്ഗാനിൽ അമേരിക്കൻ സൈനികർ ഉപേക്ഷിച്ച വിമാനത്തിൽ ഊഞ്ഞാലാടി താലിബാൻ ഭീകരർ

അഫ്ഗാനിൽ അമേരിക്കൻ സൈനികർ ഉപേക്ഷിച്ച വിമാനത്തിൽ ഊഞ്ഞാലാടി താലിബാൻ ഭീകരർ

0

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ഭീകരര്‍ ഭരണം പിടിച്ചെടുത്തതോടെ ഭീതി നിറഞ്ഞ വാര്‍ത്തകള്‍ക്കും ദൃശ്യങ്ങള്‍ക്കുമൊപ്പം നിരവധി കൗതുകം നിറഞ്ഞ വീഡിയോകളും വര്‍ത്തകളുമാണ് പുറത്തുവരുന്നത്. കാബൂളിലെ കുട്ടികളുടെ പാര്‍ക്കില്‍ ആര്‍ത്തുല്ലസിക്കുന്ന ഭീകരരുടെ ദൃശ്യങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ ഏറെ പരിഹാസങ്ങള്‍ ഏറ്റുവാങ്ങിയിരുന്നു. അത്തരത്തിലൊരു വീഡിയോയാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

അഫ്ഗാനില്‍ അമേരിക്കന്‍ സൈനികര്‍ ഉപേക്ഷിച്ച സൈനിക വിമാനത്തിന്റെ ചിറകില്‍ കയര്‍ കെട്ടി ഊഞ്ഞാലാടി രസിക്കുന്ന ഭീകരരെയാണ് വീഡിയോയില്‍ കാണാന്‍ സാധിക്കുക. ‘അഫ്ഗാനിസ്ഥാനിലെ ഇപ്പോഴത്തെ അവസ്ഥ, സാമ്രാജ്യങ്ങളുടെ ശ്മശാനം, താലിബാനുകള്‍ അവരുടെ യുദ്ധ വിമാനങ്ങളെ ഊഞ്ഞാലുകളായും വാര്‍ മെഷീനുകളെ കളിപ്പാട്ടങ്ങളായും മാറ്റിയിരിക്കുന്നു’. എന്ന അടിക്കുറിപ്പോടെ പ്രചരിക്കുന്ന വീഡിയോ നിരവധി പേരാണ് കണ്ടത്. താലിബാന്റെ പ്രവൃത്തികളെ പരിഹസിച്ച വീഡിയോ ഒരു ചൈനീസ് ഉദ്യോഗസ്ഥനാണ് ആദ്യം പങ്കുവെച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here