Home State നിപ ഭീതി അകലുന്നു; 15 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്

നിപ ഭീതി അകലുന്നു; 15 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്

0

തിരുവനന്തപുരം:
സംസ്ഥാനത്ത് നിപ ഭീതി അകലുന്നു,​ സമ്പര്‍ക്കപ്പട്ടികയിലുള്ള 15 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവായതായി മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രത്യേകമായി സജ്ജമാക്കിയ ലാബിലാണ് സാമ്പിളുകള്‍ പരിശോധിച്ചത്.

ഇതോടെ 88 പേരുടെ സാമ്പിളുകള്‍ നെഗറ്റീവാണെന്ന് കണ്ടെത്തി. രണ്ടുപേരുടെ സാമ്പിള്‍ പൂനെ എന്‍.ഐ.വിയിലേക്ക് പരിശോധനയ്ക്കായി അയച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here