തിരുവനന്തപുരം: കൊറോണ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവ് വരുത്തി സംസ്ഥാനം. ഡബ്ല്യു ഐ പി ആര്‍ 7ല്‍ നിന്ന് 8ആക്കി മാറ്റി. ഇതോടെ കൂടതല്‍ പ്രദേശങ്ങള്‍ കണ്ടെയിന്‍മെന്റ് സോണില്‍ നിന്ന് ഒഴിവാകും. മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത അവലോകന യോഗത്തിലാണ് പുതിയ തീരുമാനം.
ജനസംഖ്യാ അനുപാതം കണക്കാക്കിയാണ് നിലവില്‍ ഓരോ മേഖലകളിലും നിയന്ത്രണങ്ങള്‍ തീരുമാനിക്കുന്നത്.
ആയിരം പേര്‍ ജനസംഖ്യ ഉള്ള സ്ഥലങ്ങളില്‍ 7 പേര്‍ക്ക് രോഗം വന്നാല്‍ നിയന്ത്രണങ്ങള്‍ എന്നായിരുന്നു നിലവിലെ സ്ഥിതി. എന്നാല്‍ ഇത് എട്ടാക്കി മാറ്റാനാണ് ഇപ്പോള്‍ സര്‍ക്കാര്‍ തീരുമാനം എടുത്തിരിക്കുന്നത്.
ഞായാറാഴ്ച ലോക്ക്ഡൗണും രാത്രി കര്‍ഫ്യുവും പിന്‍വലിച്ചതിനു ശേഷമുള്ള പ്രധാനപ്പെട്ട പ്രഖ്യാപനമാണ് ഡബ്ല്യുഐപിആര്‍ ഏഴില്‍ നിന്ന് ഏട്ടാക്കി മാറ്റിയത്. അതേസമയം സംസ്ഥാനത്ത് കൂടുതല്‍ ഇളവുകള്‍ നല്‍കുന്നതിനായി ബന്ധപ്പെട്ട് അടുത്ത ആഴ്ച തീരുമാനമുണ്ടാകുമെന്നാണ് വിവരം.