Home Local News പാലക്കാട് ഹോട്ടലിൽ തീപിടുത്തം; രണ്ട് പേർ മരിച്ചു

പാലക്കാട് ഹോട്ടലിൽ തീപിടുത്തം; രണ്ട് പേർ മരിച്ചു

0

പാലക്കാട്:മണ്ണാര്‍ക്കാട് ഹോട്ടലിലുണ്ടായ തീപിടുത്തത്തില്‍ രണ്ട് മരണം. നെല്ലിപ്പുഴ ഹില്‍ വ്യൂ ഹോട്ടലിലാണ് തീപിടുത്തമുണ്ടായത്. പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം. നാല് നിലയിലുള്ള ഹോട്ടലിന്റെ മുകളിലത്തെ നിലയിലാണ് തീപിടച്ചത്.

മലപ്പുറം കോട്ടയ്ക്കല്‍ സ്വദേശികളായ ഹോട്ടല്‍ തൊഴിലാളികളാണ് മരിച്ചത്. എന്നാല്‍ ഇവരെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. കൂടുതല്‍ ആളപായമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. തീ പൂര്‍ണ്ണമായും നിയന്ത്രണ വിധേയമാക്കിയതായും ഫയര്‍ഫോഴ്‌സ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here