Home Local News തൃശൂരിൽ മകൻ്റെ അടിയേറ്റ് അച്ഛന് പിന്നാലെ അമ്മയും മരിച്ചു

തൃശൂരിൽ മകൻ്റെ അടിയേറ്റ് അച്ഛന് പിന്നാലെ അമ്മയും മരിച്ചു

0

തൃശൂര്‍: തൃശൂര്‍ അവിണിശ്ശേരിയില്‍ മകൻ്റ അടിയേറ്റ് അച്ഛന് പിന്നാലെ അമ്മയും മരിച്ചു. അവിണിശേരി കറുത്തേടത്ത് രാമകൃഷണന്‍ ഇന്നലെ രാത്രിയും ഭാര്യ തങ്കമണി ഇന്ന് പുലര്‍ച്ചെയുമാണ് മരിച്ചത്. മകന്‍ പ്രദീപിനെ പൊലീസ് അറസ്റ്റ് ചെയ്തു. രാത്രി ഏഴോടെയായിരുന്നു സംഭവം. മഴു ഉപയോഗിച്ച്‌ ഇരുവരുടെയും തലക്ക് അടിക്കുകയായിരുന്നു.

പരിക്കേറ്റ ഇരുവരെയും ആദ്യം തൃശൂരില്‍ ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും വിദഗ്ധ ചികിത്സക്കായി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പ്രദീപ് സ്ഥിരം മദ്യപാനിയാണെന്ന് നാട്ടുകാര്‍ പറയുന്നു. കഴിഞ്ഞ ദിവസം ഭാര്യയേയും മകളെയും ഉപദ്രവിച്ചതിനെ തുടര്‍ന്ന് അവര്‍ സ്വന്തം വീട്ടിലേക്ക് പോയിയെന്നും നാട്ടുകാര്‍ പറഞ്ഞു. പ്രദീപിനെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here