Home Covid-19 രാജ്യത്ത് പ്രതിദിന കൊറോണ കേസുകളില്‍ കുറവ്; രോഗബാധിതര്‍ 31,222; മരണം 290

രാജ്യത്ത് പ്രതിദിന കൊറോണ കേസുകളില്‍ കുറവ്; രോഗബാധിതര്‍ 31,222; മരണം 290

0

ന്യൂഡെല്‍ഹി: രാജ്യത്തെ പ്രതിദിന കൊറോണ കേസുകളില്‍ കുറവ്.കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇന്ന് രാവിലെ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം രാജ്യത്ത് പുതിയതായി 31,222 കൊറോണ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇന്നലെ റിപ്പോര്‍ട്ട് ചെയ്തതിനേക്കാലും 19.8 ശതമാനം കുറവ് രോഗികളാണ് രാജ്യത്തുള്ളത്. ഇതോടെ രാജ്യത്ത് സ്ഥിരീകരിച്ച ആകെ കൊറോണ കേസുകളുടെ എണ്ണം 3,30,58,843 ആയി ഉയര്‍ന്നു.

രാജ്യത്ത് ഇന്നലെ 15,26,056 പരിശോധനകളാണ് നടത്തിയിരിക്കുന്നത്. ആകെ 53.31 കോടി പരിശോധനയാണ് ഇതുവരെ രാജ്യത്ത് നടത്തിയിരിക്കുന്നത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 290 പേര്‍ കൊറോണ ബാധിച്ച് മരിച്ചു.
ഇതോടെ രാജ്യത്തെ ആകെ കൊറോണ മരണസംഖ്യ 4,41,042 ആയി ഉയര്‍ന്നു. 290് മരണങ്ങളില്‍ 135 മരണങ്ങള്‍ കേരളത്തിലാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സംസ്ഥാനത്ത് ഇതോടെ ആകെ മരണം 21,631 ആയി. കേരളത്തില്‍ 1,17,823 സാമ്പിളുകളാണ് 24 മണിക്കൂറിനിടെ പരിശോധിച്ചത്.

രാജ്യത്ത് കൊറോണയില്‍ നിന്നും മുക്തി നേടുന്നവരുടെ എണ്ണത്തില്‍ വര്‍ധനയുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 97.48 ശതമാനം രോഗമുക്തി നിരക്കാണ് രാജ്യത്തുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 42,942 പേര്‍ രോഗ മുക്തി നേടി. ഇതോടെ 3,22,24,937 പേര്‍ ഇതുവരെ രോഗമുക്തരായത്. വിവിധ സംസ്ഥാനങ്ങളിലായി 3,92,864 സജീവ കേസുകളാണ് നിലവിലുള്ളത്. കഴിഞ്ഞ ദിവസത്തേക്കാള്‍ സജീവ കേസുകളില്‍ കുറവാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതില്‍ രണ്ട് ലക്ഷത്തിലധികം സജീവ രോഗികളും കേരളത്തിലാണ്.

വീണ്ടും റെക്കോര്‍ഡ് വാക്‌സിനേഷനാണ് കഴിഞ്ഞ ദിവസമുണ്ടായത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1,13,53,571 പേര്‍ക്ക് കൂടി കൊറോണ വാക്‌സിന്‍ നല്‍കിയതോടെ ആകെ വാക്‌സിനേഷന്‍ 69,90,62,776 ആയി ഉയര്‍ന്നതായും ഇന്ന് രാവിലെ പുറത്തുവിട്ട കണക്കുകളില്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നു.

കുറവില്ലാതെ തുടരുന്ന ഉയര്‍ന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കാണ് കേരളത്തില്‍ ആശങ്ക ശക്തമാക്കുന്നത്. ആരോഗ്യവകുപ്പ് തിങ്കളാഴ്ച പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.71 ശതമാനമാണ്. ഇന്നലെ 19,688 പേര്‍ക്കാണ് രോഗബാധ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here