തമിഴ്‌നാട്ടില്‍ സ്‌കൂള്‍ തുറന്നതിന് പിന്നാലെ ചെന്നൈയിൽ വിദ്യാർഥികൾക്കും അധ്യാപകർക്കും കൊറോണ

ചെന്നൈ: കൊറോണ വ്യാപനം കുറഞ്ഞതിനെ തുടർന്ന് തമിഴ്‌നാട്ടില്‍ സ്‌കൂള്‍ തുറന്നതിന് പിന്നാലെ ചെന്നൈയിലെ സ്‌കൂളില്‍ 20 വിദ്യാര്‍ത്ഥികള്‍ക്കും 10 അധ്യാപകര്‍ക്കും കൊറോണ സ്ഥിരീകരിച്ചു. ഒരു വര്‍ഷത്തിന് ശേഷം സെപ്റ്റംബര്‍ ഒന്നിനാണ് സ്‌കൂളുകള്‍ തുറന്നത്. ഏതാനും ദിവസം മുമ്പാണ് ചെന്നൈയിലെ സ്വകാര്യ സ്‌കൂളില്‍ കൊറോണ സ്ഥിരീകരിച്ചത്.

വിദ്യാർഥികളിൽ 120 പേരെയാണ് പരിശോധിച്ചത്. കൊറോണ സ്ഥിരീകരിച്ച കുട്ടികളില്‍ ഒരാള്‍ മാതാപിതാക്കളോടൊപ്പം ബെംഗളൂരുവില്‍ സന്ദര്‍ശനം നടത്തിയിരുന്നു. കൊറോണ സ്ഥിരീകരിച്ചതിനാല്‍ സ്‌കൂള്‍ അടച്ചുപൂട്ടുമെന്ന് സംസ്ഥാന ഹെല്‍ത്ത് സുബ്രഹ്മണ്യന്‍ പറഞ്ഞു.

ഓണ്‍ലൈന്‍ വിദ്യാഭ്യാസം അവസാനിപ്പിച്ച് സാധാരണ ക്ലാസുകള്‍ ആരംഭിക്കണമെന്ന് വിദ്യാര്‍ത്ഥികള്‍ തന്നെയാണ് ആവശ്യപ്പെട്ടത്. തുടര്‍ന്നാണ് സര്‍ക്കാര്‍ സ്‌കൂള്‍ തുറക്കാന്‍ തീരുമാനിച്ചത്. വിദ്യാര്‍ത്ഥികളും സ്റ്റാഫുകളും കൊറോണ വാക്‌സീന്‍ സ്വീകരിച്ചാല്‍ മാത്രമേ സ്‌കൂളുകള്‍ തുറക്കാന്‍ അനുമതിയുള്ളൂ.