ഗ്രാമത്തിൽ മ​ഴ ല​ഭി​ക്കാ​ന്‍ പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​ക​ളെ ന​ഗ്ന​രാ​ക്കി വീ​ടു​ക​ള്‍ തോ​റും ന​ട​ത്തി​ച്ചു ഭി​ക്ഷാ​ട​നം ; നടപടിക്ക് അധികൃതർ

ഭോപ്പാൽ: ഗ്രാമത്തിൽ മ​ഴ ല​ഭി​ക്കാ​ന്‍ പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​ക​ളെ ന​ഗ്ന​രാ​ക്കി വീ​ടു​ക​ള്‍ തോ​റും ഭി​ക്ഷാ​ട​നം ന​ട​ത്തി​ച്ചു. മ​ധ്യ​പ്ര​ദേ​ശി​ലെ ദാ​മോ​ഹ് ജി​ല്ല​യി​ലെ ബ​നി​യ ഗ്രാ​മ​ത്തി​ലാ​ണ് ഏ​റെ വി​ചി​ത്ര​മാ​യ ആ​ചാ​രം അ​ര​ങ്ങേ​റി​യ​ത്.

ചു​മ​ലി​ല്‍ ഉ​ല​ക്ക ചു​മ​ത്തി അ​തി​ല്‍ ഒ​രു ത​വ​ള​യെ കെ​ട്ടി​യി​ട്ട് ആ​റ് പെ​ണ്‍​കു​ട്ടി​ക​ളെ​യാ​ണ് ഇ​ത്ത​ര​ത്തി​ല്‍ ന​ട​ത്തി​ച്ച​ത്. വീ​ടു​ക​ളി​ല്‍ നി​ന്നും ശേ​ഖ​രി​ക്കു​ന്ന ധാ​ന്യം ഗ്രാ​മ​ത്തി​ലു​ള്ള ക​മ്യൂ​ണി​റ്റി കി​ച്ച​ണി​ല്‍ എ​ത്തി​ക്ക​ണം. ഈ ​സ​മ​യം മു​ഴു​വ​ന്‍ ഗ്രാ​മ​വാ​സി​ക​ളും ഇ​വി​ടെ എ​ത്ത​ണം. പെ​ണ്‍​കു​ട്ടി​ക​ളു​ടെ കു​ടും​ബാം​ഗ​ങ്ങ​ളും ഇ​വ​ര്‍​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.

ഈ ​ആ​ചാ​രം ചെ​യ്താ​ല്‍ ഗ്രാ​മ​ത്തി​ന് ധാ​രാ​ളം മ​ഴ ല​ഭി​ക്കു​മെ​ന്നും വ​ര​ള്‍​ച്ച ഒ​ഴി​വാ​ക്കു​മെ​ന്നും ഗ്രാ​മ​വാ​സി​ക​ള്‍ വി​ശ്വ​സി​ക്കു​ന്നു. സം​ഭ​വം വി​വാ​ദ​മാ​യ​തി​നെ തു​ട​ര്‍​ന്ന് നാ​ഷ​ണ​ല്‍ ക​മ്മീ​ഷ​ന്‍ ഫോ​ര്‍ പ്രൊ​ട്ട​ക്ഷ​ന്‍ ഓ​ഫ് ചൈ​ല്‍​ഡ് റൈ​റ്റ്‌​സ് ദാ​മോ ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തോ​ട് റി​പ്പോ​ര്‍​ട്ട് തേ​ടി​യി​ട്ടു​ണ്ട്.

സം​ഭ​വ​ത്തി​ല്‍ ഗ്രാ​മ​വാ​സി​ക​ള്‍ ആ​രും​ത​ന്നെ പ​രാ​തി ന​ല്‍​കി​യി​ട്ടി​ല്ലെ​ന്ന് ദാ​മോ ജി​ല്ലാ ക​ള​ക്ട​ര്‍ പ​റ​ഞ്ഞു.