Home State നിപ വൈറസ് ; 11 പേർക്ക് രോഗലക്ഷണം; എട്ടു സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു; സമ്പർക്കപ്പട്ടികയിൽ 251 പേർ

നിപ വൈറസ് ; 11 പേർക്ക് രോഗലക്ഷണം; എട്ടു സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു; സമ്പർക്കപ്പട്ടികയിൽ 251 പേർ

0

തിരുവനന്തപുരം: ചാത്തമംഗലം പഞ്ചായത്തില്‍ നിപ ബാധിച്ച്‌ മരിച്ച പന്ത്രണ്ടുകാരന്റെ സമ്പര്‍ക്കപ്പട്ടികയില്‍ 251 പേര്‍. നിപ അവലോകനയോഗത്തിന് ശേഷം നടന്ന വാര്‍ത്താസമ്മേളനത്തിലാണ് ആരോഗ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. ഇതില്‍ 11 പേര്‍ക്ക് നിപ്പ രോഗലക്ഷണമുള്ളതായും മന്ത്രി അറിയിച്ചു.

എട്ടുപേരുടെ സാമ്പിള്‍ എന്‍,​ഐ.വിയില്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. പരിശോധനാഫലം ഇന്ന് ലഭിക്കും. മൂന്നുപേരുടെ സാമ്പിള്‍ ഇന്ന് അയയ്ക്കും. കുട്ടിയുമായി അടുത്ത സമ്പര്‍ക്കമുള്ളത് 54 പേരാണ്. സമ്പര്‍ക്കപട്ടികയിലെ 121 പേര്‍ ആരോഗ്യപ്രവര്‍ത്തകരാണെന്നും മന്ത്രി അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here