Home National ഇന്ത്യയിൽ 42,766 പുതിയ കൊറോണ കേസുകള്‍; 308 മരണം

ഇന്ത്യയിൽ 42,766 പുതിയ കൊറോണ കേസുകള്‍; 308 മരണം

0

ന്യൂഡെൽഹി: ‍ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 42,766 പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 38,091 പേരാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്. രോഗബാധിതരുടെ എണ്ണം ഉയര്‍ന്നതോടെ രാജ്യത്തെ രോഗമുക്തി നിരക്ക് 97.42 ശതമാനമായി കുറഞ്ഞു.

വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയില്‍ കഴിയുന്നവര്‍ 4.10 ലക്ഷമായി ഉയര്‍ന്നു. കൊറോണ വ്യാപനം അതിരൂക്ഷമായി തുടരുന്ന കേരളത്തില്‍ രണ്ടര ലക്ഷത്തിലധികം സജീവ കേസുകളാണുള്ളത്. എന്നാല്‍ സംസ്ഥാനത്തിന് ആശ്വാസമായി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കില്‍ നേരിയ കുറവ് രേഖപ്പെടുത്തി.

308 മരണമാണ് മഹാമാരി മൂലം രാജ്യത്ത് ശനിയാഴ്ച സംഭവിച്ചത്. സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കുമായി ഇന്നലെ 71.61 ലക്ഷം വാക്സിന്‍ ഡോസുകള്‍ വിതരണം ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതുവരെ 68 കോടിയിലധികം പേര്‍ക്കാണ് വാക്സിന്‍ നല്‍കിയിട്ടുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here