മുംബൈ: പത്ത് മാസം പ്രായമുള്ള കുട്ടിയെ തട്ടിക്കൊണ്ടുപോയി വിറ്റ യുവതിയെയും മൂന്നു പേരെയും പോലീസ് അറസ്റ്റ് ചെയ്തു. ബാന്ദ്ര സ്വദേശികളായ ദമ്പതികളുടെ കുട്ടിയെയാണ് പ്രതികള്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്.
ഇവരുടെ വീട്ടില്‍ സ്ഥിരമായി വരുമായിരുന്ന ശാസ്ത്രി നഗര്‍ സ്വദേശിനിയായ ഫര്‍ഹാന ഷൈഖ്(30) എന്ന യുവതിയാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്. ഇവര്‍ പരന്ദം ഗുന്ദേതി എന്നയാള്‍ക്ക് ഒന്നരലക്ഷം രൂപയ്ക്ക് കുട്ടിയെ വില്‍ക്കുകയായിരുന്നു.
ഇയാള്‍ കുട്ടിയെ തെലുങ്കാനയിലുള്ള ബന്ധുക്കള്‍ക്ക് കൈമാറി. തുടര്‍ന്ന് മുംബൈ പോലീസ് തെലുങ്കാനയിലെത്തി കുട്ടിയെ രക്ഷിക്കുകയായിരുന്നു. ഇവിടെ നിന്നും നക്ക രാജു നരസിംഹ, വിശിരികപാല്യ ധര്‍മരാജ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ഇവരെ പോലീസ് ചോദ്യം ചെയ്തു വരികയാണ്.