Home Politics സാർ, മാഡം വിളികൾ ഒഴിവാക്കാൻ കോൺഗ്രസ് ; മുതിർന്നവരെ ചേട്ടാ, ചേച്ചി എന്ന് വിളിക്കണം; ഇന്നലെ കണ്ട കോൺഗ്രസ് അല്ല ആറ് മാസം കഴിഞ്ഞ് കാണാൻ പോകുന്നതെന്ന് കെ സുധാകരൻ്റെ അവകാശവാദം

സാർ, മാഡം വിളികൾ ഒഴിവാക്കാൻ കോൺഗ്രസ് ; മുതിർന്നവരെ ചേട്ടാ, ചേച്ചി എന്ന് വിളിക്കണം; ഇന്നലെ കണ്ട കോൺഗ്രസ് അല്ല ആറ് മാസം കഴിഞ്ഞ് കാണാൻ പോകുന്നതെന്ന് കെ സുധാകരൻ്റെ അവകാശവാദം

0

തിരുവനന്തപുരം: സര്‍,മാഡം എന്നീ വിശേഷണങ്ങള്‍ ഒഴിവാക്കാനൊരുങ്ങി കോണ്‍ഗ്രസ്. സര്‍, മാഡം വിളികള്‍ കോണ്‍ഗ്രസ് ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങളില്‍ വേണ്ടന്ന് വയ്ക്കണമെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ നിര്‍ദേശിച്ചു. മുതിര്‍ന്നവരെ ചേട്ടാ, ചേച്ചി എന്നി വിശേഷണങ്ങള്‍ ഉപയോഗിച്ച്‌ വിളിക്കണം.

ഇക്കാര്യത്തില്‍ മാത്തൂര്‍ ഗ്രാമ പഞ്ചായത്തിന്റെ നടപടി മാതൃകാപരമെന്നും കെ സുധാകരന്‍ അഭിപ്രായപ്പെട്ടു. ഇതിനിടെ അടി മുതല്‍ മുടിവരെയുള്ള പൊളിച്ചെഴുത്തിലൂടെ കോണ്‍ഗ്രസിനെ വീണ്ടും ശക്തിപ്പെടുത്തണമെന്ന് കെ സുധാകരന്‍ അഭിപ്രായപ്പെട്ടു.

ഇന്നലെ കണ്ട കോണ്‍ഗ്രസ് അല്ലാ ആറ് മാസം കഴിഞ്ഞ് കാണാന്‍ പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടി അച്ചടക്കം പരിശോധിക്കാന്‍ എല്ലാ ജില്ലകളിലും അഞ്ച് അംഗ കണ്‍ട്രോള്‍ കമ്മിഷന്‍ ഉണ്ടാകും. ഗ്രൂപ്പിൻ്റെ ഭാഗമല്ലാത്തതു കൊണ്ട് മികച്ച നേതാക്കള്‍ക്ക് പോയകാലത്ത് സ്ഥാനങ്ങള്‍ കിട്ടിയില്ല. പാര്‍ട്ടിക്കുള്ളിലെ സംഘടനാ തെരഞ്ഞെടുപ്പ് രണ്ടാം ഘട്ടത്തില്‍ നടത്താനാണ് ആലോചന എന്നും അദ്ദേഹം വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here