കാലിഫോർണിയ: ആഴക്കടലില്‍ കപ്പല്‍ മുങ്ങാന്‍ പോകുമ്പോള്‍ ആളുകള്‍ ചേര്‍ന്ന് വയലിന്‍ വായിക്കുന്ന കാഴ്ച ടൈറ്റാനിക്ക് സിനിമയില്‍ നമ്മള്‍ കണ്ടതാണ്. അതു പോലൊരു കാഴ്ചയാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. എന്നാല്‍ നടുക്കടലിന് പകരം നടുറോഡിലാണെന്ന് മാത്രം.
കാലിഫോര്‍ണിയയിലെ കാള്‍ഡോര്‍ മേഖലയില്‍ കാട്ടുതീ പടര്‍ന്ന സാഹചര്യത്തില്‍ പ്രദേശത്ത് താമസിക്കുന്ന ആയിരക്കണക്കിന് ആളുകളാണ് പ്രാദേശിക ഭരണകൂടത്തിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് വീടുകള്‍ ഒഴിയാന്‍ നിര്‍ബന്ധിതരായത്. ആളുകള്‍ ഇത്തരത്തില്‍ സ്വന്തം വീട് വിട്ടുപോകാന്‍ തുടങ്ങിയത്തോടെ നീണ്ട ഗതാഗതക്കുരുക്ക് രൂപപ്പെട്ടു.
ട്രാഫിക്കില്‍ കുടുങ്ങിയ ആളുകളുടെ ‘സ്‌ട്രെസ്’ മാറ്റാനായി അക്കൂട്ടത്തിലെ ‘മെല്‍ സ്മോതെര്‍സ്’ എന്നയാള്‍ തന്റെ വയലിന്‍ പുറത്തെടുക്കുകയും നടുറോഡില്‍ നിന്ന് അത് വായിക്കാന്‍ തുടങ്ങുകയും ചെയ്തത്. അവിടെയുണ്ടായിരുന്ന ചില മാധ്യമ പ്രവര്‍ത്തകരാണ് അദ്ദേഹത്തിന്റെ പ്രകടനം പകര്‍ത്തിയത്.
സംഭവം പെട്ടെന്ന് തന്നെ സമൂഹമാധ്യമങ്ങളിലൂടെ വൈറലാവുകയും ചെയ്തു. തന്റെ കാറിന്റെ ബോണറ്റില്‍ ചാരിയിരുന്ന് കണ്ണുകള്‍ അടച്ച് തന്റെ വയലിന്‍ ആസ്വദിച്ചു വായിക്കുന്ന മെല്ലിന്റെ ദൃശ്യങ്ങളാണ് വീഡിയോയില്‍ ഉള്ളത്.