ന്യൂഡെല്‍ഹി: കൊറോണ മൂന്നാം തരംഗം പ്രതിരോധിക്കാന്‍ രാജ്യത്ത് വാക്സിന് യജ്ഞത്തിന് വേഗം കൂട്ടണമെന്ന് ‘ഗ്ലോബല്‍ റിസര്‍ച്ച്’ ഏജന്‍സി.18 വയസ്സില്‍ താഴെയുള്ളവര്‍ക്ക് ഉടന്‍ വാക്സിന്‍ നല്‍കണം. ബൂസ്റ്റര്‍ ഡോസ് നല്കേണ്ടത് അനിവാര്യമെന്നും ഏജന്‍സി നിർദേശിച്ചു.
രാജ്യത്ത് രണ്ട് ഡോസും ലഭിച്ചത് 11 ശതമാനത്തിനുമാത്രം. 18 വയസ്സില്‍ താഴെയുള്ളവര്‍ക്ക് വാക്സിന്‍ നല്‍കിയിട്ടില്ല. ബ്രിട്ടനില്‍ കുട്ടികള്‍ക്കിടയില്‍ കൊറോണ വ്യാപനം ഉയര്‍ന്നു. 10–19 പ്രായമുള്ള ആണ്‍കുട്ടികളില്‍ 45 ശതമാനവും അഞ്ചിനും 19നും ഇടയിലുള്ള പെണ്‍കുട്ടികളില്‍ 35 ശതമാനവും രോഗബാധിതരായി. ഇന്ത്യയിൽ 18 വയസ്സിൽ താഴെയുള്ളവർ 40 കോടിയിലേറെയുണ്ട്. മിക്ക സംസ്ഥാനത്തും സ്കൂളും കോളേജും തുറക്കുന്നു.
ഫൈസര്‍ വാക്സിന്‍ തുടക്കത്തില്‍ 95 ശതമാനം സംരക്ഷണം നല്‍കുമെങ്കിലും നാലുമാസം കഴിഞ്ഞാൽ പ്രതിരോധശേഷി 48 ശതമാനമാകും. കോവിഷീല്‍ഡിന്റെ പ്രതിരോധശേഷി 75 ശതമാനത്തിൽ നിന്ന് നാലുമാസം പിന്നിടുമ്പോള്‍ 54 ശതമാനമാകും. ബൂസ്റ്റര്‍ ഡോസ് അനിവാര്യമെന്നും ‘ഗ്ലോബല്‍ റിസര്‍ച്ച്’ മുന്നറിയിപ്പ് നല്കി.