Home Politics പി എസ് പ്രശാന്ത് സിപിഎമ്മില്‍ ചേര്‍ന്നു; മനസമാധാനത്തിന് വേണ്ടിയാണ് പാര്‍ട്ടിവിട്ടതെന്ന് പ്രശാന്ത്

പി എസ് പ്രശാന്ത് സിപിഎമ്മില്‍ ചേര്‍ന്നു; മനസമാധാനത്തിന് വേണ്ടിയാണ് പാര്‍ട്ടിവിട്ടതെന്ന് പ്രശാന്ത്

0

തിരുവനന്തപുരം: ഡി സി സി അധ്യക്ഷ നിയമനത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് വിട്ട മുന്‍ കെ പി സി സി ജനറല്‍ സെക്രട്ടറി പി എസ് പ്രശാന്ത് സി പി എമ്മില്‍ ചേര്‍ന്നു. എ കെ ജി സെന്ററിലെത്തി പാര്‍ട്ടി ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവനില്‍ നിന്നാണ് പ്രശാന്ത് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

മനസമാധാനത്തിനായി ആണ് സിപിഎമ്മില്‍ ചേര്‍ന്നതെന്ന് പറഞ്ഞ പ്രശാന്ത് കോണ്‍ഗ്രസിലും ഹൈക്കമാന്റിലും ജനാധിപത്യമില്ലാതായതായി എന്നും കുറ്റപ്പെടുത്തി. ഒരു ഉപാധിയുമില്ലാതെയാണ് സിപി എമ്മിലെത്തിയതെന്നും അദ്ദേഹം പറഞ്ഞു.

നെടുമങ്ങാട് മണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാര്‍ത്ഥി കൂടിയായിരുന്നു പി എസ് പ്രശാന്ത്. കെ സി വേണുഗോപാലിനെതിരേയും തിരുവനന്തപുരം ഡി സി സി അധ്യക്ഷനായ പാലോട് രവിക്കുമെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചാണ് പ്രശാന്ത് പാര്‍ട്ടി വിട്ടത്.

വര്‍ഗീയത പ്രോല്‍സാഹിപ്പിക്കുന്ന ആളാണ് പാലോട് രവിയെന്ന് പ്രശാന്ത് പറഞ്ഞിരുന്നു. നെടുമങ്ങാട്ട് തന്നെ തോല്‍പിച്ചത് പാലോട് രവിയാണെന്നും അദ്ദേഹം ആരോപണമുന്നയിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here