Home State സംസ്ഥാനത്ത് ആറു ജില്ലകളില്‍ പുതിയ ഡിസിസി പ്രസിഡന്റുമാര്‍ ഇന്ന് ചുമതലയേല്‍ക്കും; ചടങ്ങില്‍ ഉമ്മന്‍ചാണ്ടി പങ്കെടുക്കില്ല

സംസ്ഥാനത്ത് ആറു ജില്ലകളില്‍ പുതിയ ഡിസിസി പ്രസിഡന്റുമാര്‍ ഇന്ന് ചുമതലയേല്‍ക്കും; ചടങ്ങില്‍ ഉമ്മന്‍ചാണ്ടി പങ്കെടുക്കില്ല

0

തിരുവനന്തപുരം: വിവാദങ്ങള്‍ക്കിടെ സംസ്ഥാനത്ത് ആറു ജില്ലകളില്‍ പുതിയ ഡിസിസി പ്രസിഡന്റുമാര്‍ ഇന്ന് ചുമതലയേല്‍ക്കും.കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, കണ്ണൂര്‍ ജില്ലകളിലാണ് പുതിയ അധ്യക്ഷന്മാര്‍ ഇന്ന് ചുമതല ഏല്‍ക്കുന്നത്. എന്നാല്‍ ചടങ്ങില്‍ ഉമ്മന്‍ചാണ്ടി പങ്കെടുക്കില്ല.

കൊല്ലത്തെ പി രാജേന്ദ്രപ്രസാദും പത്തനംതിട്ടയില്‍ സതീഷ് കൊച്ചുപറമ്പിലുമാണ് ഡിസിസി പ്രസിഡന്റുമാരായി ചുമതലയേല്‍ക്കുക. ഇടുക്കിയില്‍ സി പി മാത്യു നിലവിലെ പ്രസിഡൻ്റ് ഇബ്രാഹിം കുട്ടി കല്ലാറില്‍ നിന്ന് അധ്യക്ഷ പദവി ഏറ്റെടുക്കും. പാലക്കാട് രാവിലെ 10 മണിക്ക് എ തങ്കപ്പന്‍ ഡിസിസി അധ്യക്ഷനായി സ്ഥാനമേല്‍ക്കും.

എ വി ഗോപിനാഥിനെ മറികടന്നാണ് എ തങ്കപ്പന്‍ പാലക്കാട് ജില്ലയിലെ കോണ്‍ഗ്രസിന്റെ അമരത്ത് എത്തിയത്. കോട്ടയം ഡിസിസി പ്രസിഡന്റായി നാട്ടകം സുരേഷ് ഇന്ന് ചുമതലയേല്‍ക്കും.

LEAVE A REPLY

Please enter your comment!
Please enter your name here