Home State വാക്സീൻ എടുത്തോ? ; ഉത്തരം ദാനിയേലിൻ്റെ ടീ ഷർട്ടിലുണ്ട്

വാക്സീൻ എടുത്തോ? ; ഉത്തരം ദാനിയേലിൻ്റെ ടീ ഷർട്ടിലുണ്ട്

0

തിരുവല്ല: കൂട്ടുകാർ തമ്മിൽ കണ്ടാൽ ഇപ്പോൾ കുശലം തുടങ്ങുന്നത് ഇങ്ങനെയാണ്, വാക്സീനെടുത്തോ? , ദാനിയേൽ തോമസിനോട് ആരും ഇതു ചോദിക്കില്ല. കാരണം,ഉത്തരം ദാനിയേലിൻ്റെ ടി ഷർട്ടിൽ തന്നെയുണ്ട്. കൊറോണ വാക്സീൻ സർട്ടിഫിക്കറ്റ് പതിപ്പിച്ച ഷർട്ട് കഴിഞ്ഞ ദിവസമാണ് പൊതുപ്രവർത്തകനായ തലവടി വാലയിൽ ബെറാഖാ ഭവനിൽ ജോൺസൺ വി ഇടിക്കുള മകന് സമ്മാനമായി നല്കിയത്.

ടി ഷർട്ടിൽ പതിപ്പിച്ച സർട്ടിഫിക്കറ്റ് വ്യക്തമായി വായിക്കാൻ സാധിക്കും. എന്നാൽ, ഇതിലെ ക്യൂ ആർ കോഡ് സ്കാൻ ചെയ്യാൻ കഴിയില്ല. അതിനാൽ, ആധാർ കാർഡ് ഉൾപ്പെടെയുള്ള തിരിച്ചറിയൽ രേഖകൾ കൂടി കയ്യിൽ കരുതേണ്ടിവരും.

ബാങ്കുകളിലും മറ്റ് വ്യാപാര സ്ഥാപനങ്ങളിലും പ്രവേശിക്കുന്നതിന് കൊറോണ വാക്സിനേഷൻ സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയതോടെയാണ് ദാനിയേൽ തോമസിന് ഇങ്ങനെ ഒരു ടി ഷർട്ട് സമ്മാനിക്കാൻ ജോൺസൺ വി ഇടിക്കുളയും ആരോഗ്യ പ്രവർത്തകയായ മാതാവ് ജിജി ജോൺസണും തീരുമാനിച്ചത്.

കോട്ടയം സിഎംഎസ് കോളജ് ബിക്കോം രണ്ടാം വർഷ വിദ്യാർത്ഥിയാണ് ദാനിയേൽ.മൂത്ത മകൻ ബെൻ ജോൺസനും പ്രിൻ്റ് ചെയ്ത് കൊടുക്കാൻ ആണ് തീരുമാനം.

LEAVE A REPLY

Please enter your comment!
Please enter your name here