കാബൂൾ: താലിബാൻ ഭീകരർക്ക് മുന്നിൽ ഒരിക്കലും കീഴടങ്ങില്ലെന്ന് പഞ്ച്ഷീർ പ്രവിശ്യാ നേതാവ് അഹമ്മദ് മസൂദ്. താൻ പഞ്ച്ഷീറിലുണ്ടെന്നും ഇവിടെ തുടരുമെന്നും അദ്ദേഹം പറഞ്ഞു. ട്വിറ്ററലായിരുന്നു അഹമ്മദ് മസൂദിന്റെ പ്രതികരണം.
തന്നെ വധിക്കാൻ താലിബാൻ ദീകരഭരണകൂടം തയാറെടുക്കുകയാണെന്ന വാർത്തകൾക്കിടെയാണ് അഹമ്മദ് മസൂദിന്റെ പ്രതികരണം ഉണ്ടായിരിക്കുന്നത്. അഹമ്മദ് മസൂദുമായി ചർച്ചയ്ക്കില്ലെന്നും താജിക്കിസ്ഥാനിലെ അഫ്ഗാൻ അംബാസഡർ മുഹമ്മദ് സോഹിർ അഗ്ബാർ സ്പുട്നിക് വാർത്താ ഏജൻസിക്കു നൽകിയ അ ഭിമുഖത്തിൽ പറഞ്ഞു.
താലിബാൻ ഭീകരഭരണകൂടത്തിന് മുന്നിൽ കീഴടങ്ങാത്ത ഏക പ്രവിശ്യയാണ് പഞ്ച്ഷീർ. മുൻപ് നടന്ന യുദ്ധങ്ങളിലും സോവിയറ്റ് സൈന്യത്തിനോ താലിബാൻ ഭീകരർക്കോ പഞ്ച്ഷീറിൽ കടക്കാനായിരുന്നില്ല. കഴിഞ്ഞ ദിവസം പഞ്ച്ഷീറിൽ താലിബാൻ ഭീകരർ ഗവർണറെ നിയമിച്ചിരുന്നു. മുതിർന്ന താലിബാൻ ഭീകരനേതാവ് അമിർ ഖാൻ മുത്താഖിയാണ് ഇക്കാര്യം അറിയിച്ചത്.