Home State അധ്യാപകരെ കൊറോണ ജോലിയില്‍ നിന്ന് ഒഴിവാക്കണമെന്നത് നടപ്പാക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്താൻ നിർദ്ദേശം

അധ്യാപകരെ കൊറോണ ജോലിയില്‍ നിന്ന് ഒഴിവാക്കണമെന്നത് നടപ്പാക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്താൻ നിർദ്ദേശം

0

തിരുവനന്തപുരം: അധ്യാപകരെ സെക്ടറല്‍ മജിസ്ട്രേറ്റ് ജോലിയില്‍ നിന്ന് ഒഴിവാക്കണമെന്ന നിര്‍ദ്ദേശം നടപ്പാക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. കൊറോണ അവലോകനയോഗത്തിൽ മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

സന്നദ്ധരാവുന്ന അധ്യാപകരെ ഉള്‍പ്പെടുത്താവുന്നതാണ്.നിലവില്‍ എട്ട് ലക്ഷം ഡോസ് വാക്സിന്‍ സംസ്ഥാനത്തിന്‍റെ പക്കലുണ്ട്.അത് ഉടന്‍ നല്‍കി തീര്‍ക്കും.

സിറിഞ്ചുകളുടെ അഭാവം ഇല്ല. ഐ.സി.യു ബെഡുകളുടെയും വെന്‍റിലേറ്ററുകളുടെയും ഏണ്ണം വര്‍ധിപ്പിച്ചിട്ടുണ്ട്.
വീടുകളില്‍ കഴിയുന്ന കൊറോണ ബാധിതരില്‍ വാക്സിന്‍ സ്വീകരിച്ച ശേഷം കൊറോണ ബാധിച്ച എത്രപേരുണ്ടെന്ന കണക്ക് എടുക്കണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here