Home Local News തിരുവനന്തപുരത്ത് ഭാര്യയെ ഭര്‍ത്താവ് നടുറോഡില്‍ വെട്ടിക്കൊന്നു

തിരുവനന്തപുരത്ത് ഭാര്യയെ ഭര്‍ത്താവ് നടുറോഡില്‍ വെട്ടിക്കൊന്നു

0

തിരുവനന്തപുരം: ഭാര്യയെ ഭര്‍ത്താവ് നടുറോഡില്‍ വെട്ടിക്കൊന്നു. ചെങ്കോട്ടുകോണം ശാസ്തവട്ടത്ത് നടന്ന സംഭവത്തില്‍ ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന ഷീബ (പ്രഭ 38)യെയാണ് ഭര്‍ത്താവ് സെല്‍വരാജ് (സുരേഷ് ) വെട്ടിക്കൊന്നത്. സംഭവവുമായി ബന്ധപ്പെട്ട് സെല്‍വരാജിനെ പോത്തന്‍കോട് പോലീസ് കസ്റ്റഡിയിലെടുത്തു.

ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഷീബയെ സെല്‍വരാജ് കത്തികൊണ്ട് വെട്ടിയും കുത്തിയും പരിക്കേല്‍പ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇവരെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് മരണം സംഭവിച്ചത്.

കൊലപാതകത്തിന് പിന്നില്‍ കുടുംബ പ്രശ്നമാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. റൂറല്‍ എസ്പി പി കെ മധുവിന്റെ നേതൃത്വത്തില്‍ പോലീസ് പ്രാഥമിക നടപടികള്‍ പൂര്‍ത്തീകരിച്ചു. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചതായി പോലീസ് വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here