കൊച്ചി: കരിപ്പൂര്‍ സ്വര്‍ണക്കടത്തില്‍ കസ്റ്റംസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതി അര്‍ജുന്‍ ആയങ്കിക്ക് ജാമ്യം. കര്‍ശന വ്യവസ്ഥകളോടെ ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. കണ്ണുര്‍ ജില്ലയില്‍ പ്രവേശിക്കരുത്, കേരളം വിടരുത്, പാസ്‌പോര്‍ട്ട് വിചാരണക്കോടതിയില്‍ കെട്ടിവയ്ക്കണം എന്നീ വ്യവസ്ഥകളോടെയാണ് ജാമ്യം.
കസ്റ്റഡിയില്‍ 61 ദിവസം പുര്‍ത്തിയായതിനാല്‍ സ്വാഭാവിക ജാമ്യത്തിന് അര്‍ഹതയുണ്ടന്നു ചൂണ്ടിക്കാട്ടിയായിരുന്നു അര്‍ജുന്‍ ഹര്‍ജി നല്‍കിയത്. കൊച്ചിയിലെ പ്രത്യേക സാമ്പത്തിക കോടതിയില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നാണ് അര്‍ജുന്‍ ആയങ്കി ഹൈക്കോടതിയെ സമീപിച്ചത്. കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ രണ്ടാം പ്രതിയാണ് അര്‍ജുന്‍.
കൊലക്കേസിന് ജയിലില്‍ കഴിയുന്ന രണ്ടു പേര് ഉപയോഗിച്ച് അര്‍ജുന്‍ ആളുകളെ ഭീഷണിപ്പെടുത്തി സ്വര്‍ണ കള്ളക്കടത്തു നടത്തി എന്നാണ് കസ്റ്റംസിന്റെ കണ്ടെത്തല്‍. വിവിധ വിമാനത്താവളങ്ങള്‍ വഴി സ്വര്‍ണം കടത്തിയതില്‍ പ്രതിക്ക് പങ്കുണ്ടെന്നാണ് കസ്റ്റംസ് വാദം.