കാബൂള്‍: അഫ്‌ഗാനിസ്‌താനിൽ മാധ്യമങ്ങളിൽ സ്ത്രീകൾക്കും സംഗീതത്തിനും താലിബാൻ ഭീകര ഭരണകൂടത്തിൻ്റെ വിലക്ക്. കാണ്ഡഹാറില്‍ ടിവി – റേഡിയോ ചാനലുകളിലാണ് സ്‌ത്രീ ശബ്‌ദത്തിനു താലിബാൻ ഭീകരരുടെ വിലക്ക്. സംഗീതത്തിനും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.
ഈ മാസം 15-നു താലിബാന്‍ ഭീകരർ അഫ്‌ഗാനിസ്‌താന്‍ പിടിച്ചടിക്കിയതിന് പിന്നാലെ ചില ചാനലുകള്‍ വനിതാ ആങ്കര്‍മാരെ പിരിച്ചുവിട്ടിരുന്നു. വനിതകളെ പിരിച്ചു വിടാത്ത സ്‌ഥാപനങ്ങള്‍ക്കു താലിബാന്‍ ഭീകരർ കര്‍ശന നിര്‍ദേശം നല്‍കുകയായിരുന്നു. കാബൂളിലെ വിവിധ കമ്പനികളും സ്‌ഥാപനങ്ങളും വനിതാ ജീവനക്കാരോട് ഓഫീസിലേക്ക് വരേണ്ടതില്ലെന്നു നിര്‍ദേശിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
അതേ സമയം സ്‌ത്രീകള്‍ ജോലി ചെയ്യുന്നതിന് തടസമില്ലെന്നും പെണ്‍കുട്ടികള്‍ക്ക് ഇസ്ലാമിക രീതിയില്‍ പഠനം തുടരാമെന്നുമാണ് താലിബാൻ ഭീകര ഭരണകൂടത്തിൻ്റെ ഔദ്യോഗിക നിലപാട്. എന്നാൽ തങ്ങളുടെ കടുത്ത സ്ത്രീവിരുദ്ധ നിലപാടിൽ ഒറ്റപ്പെട്ടു പോകുമോ എന്ന സംശയത്തിലാണ് സ്‌ത്രീകള്‍ ജോലി ചെയ്യുന്നതിന് തടസമില്ലെന്ന് വിശദീകരണവുമായി രംഗത്തെത്തിയത്.