Home State ജീൻസായും സ്വർണ്ണമെത്തും; കണ്ണുതള്ളി അധികൃതർ; പിടികൂടിയത് 302 ഗ്രാം സ്വർണ്ണം

ജീൻസായും സ്വർണ്ണമെത്തും; കണ്ണുതള്ളി അധികൃതർ; പിടികൂടിയത് 302 ഗ്രാം സ്വർണ്ണം

0

കണ്ണൂര്‍: വിമാനത്താവളങ്ങളിലൂടെ സ്വര്‍ണം കടത്താന്‍ പുതുവഴികള്‍ പരീക്ഷിക്കുകയാണ് കള്ളക്കടത്തുകാര്‍. ഇന്ന് മട്ടന്നൂരിലെ കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പിടികൂടിയത് 302 ഗ്രാം സ്വര്‍ണമാണ്. സ്വര്‍ണം കടത്തിയ രീതി കണ്ടപ്പോള്‍ അധികൃതരുടെ തന്നെ കണ്ണുതള്ളി.

ജീന്‍സ് പാന്‍റില്‍ സ്വര്‍ണമിശ്രിതം പൂശിയാണ് കടത്തിയത്. കണ്ടാല്‍ പുതിയ മോഡലിലുള്ള ജീന്‍സ് പാന്‍റാണെന്നാണ് തോന്നുക. പക്ഷേ, സ്വര്‍ണം മിശ്രിതമാക്കി അത് ജീന്‍സില്‍ പൂശി കടത്തുകയായിരുന്നു.

ദുബൈയില്‍ നിന്നും എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെത്തിയ ചെറുതാഴം സ്വദേശി ശിഹാബില്‍ നിന്നാണ് കസ്റ്റംസ് സ്വര്‍ണം പിടികൂടിയത്. സ്വര്‍ണം പൂശിയ പാന്‍റ്സും ധരിച്ചാണ് ഇയാള്‍ എത്തിയത്. 14 ലക്ഷത്തോളം വിലമതിക്കുന്നതാണ് പിടികൂടിയ സ്വര്‍ണം.

LEAVE A REPLY

Please enter your comment!
Please enter your name here