Home National ജർമനിയിൽ നിന്നു പോസ്റ്റൽ വഴിയെത്തിച്ച 40 ലക്ഷത്തിൻ്റെ ലഹരി മരുന്നുമായി യുവതി പിടിയിൽ

ജർമനിയിൽ നിന്നു പോസ്റ്റൽ വഴിയെത്തിച്ച 40 ലക്ഷത്തിൻ്റെ ലഹരി മരുന്നുമായി യുവതി പിടിയിൽ

0

ബെംഗളൂരു: ജർമനിയിൽ നിന്നു പോസ്റ്റൽ വഴിയെത്തിച്ച 40 ലക്ഷത്തിൻ്റെ ലഹരി മരുന്നുമായി യുവതി പിടിയിൽ. ലഹരി കടത്തു സംഘത്തിലെ മുഖ്യകണ്ണിയെന്നു കരുതുന്ന മുപ്പത്തിരണ്ടുകാരിയായ ബെംഗളൂരു നിവാസി എസ്.യോഗിതയാണ് പിടിയിലായത്. ലഹരിമരുന്ന് പാഴ്സൽ കൈപ്പറ്റാൻ പോസ്റ്റ് ഓഫിസിലെത്തിയപ്പോഴാണ് രഹസ്യവിവരം ലഭിച്ച നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻസിബി) വളഞ്ഞത്.

എൻജിനീയറിങ് ബിരുദധാരിയായ ഇവർ മൂന്നു വർഷമായി ലഹരി ഇടപാടുകൾ നടത്തുന്നതായി എൻസിബി അറിയിച്ചു. ചോക്‌ലേറ്റുകൾ, സ്പോർട്സ് ഉപകരണങ്ങൾ, സൗന്ദര്യ സംരക്ഷണ വസ്തുക്കൾ എന്നിവയുൾപ്പെട്ട പാഴ്സലുകളിൽ ഒളിപ്പിച്ച നിലയിലായിരുന്നു ലഹരി മരുന്ന്.

അതിനിടെ, മുംബൈയിൽ വീട്ടിൽ നിന്ന് ലഹരിമരുന്ന് കണ്ടെത്തിയതിനെ തുടർന്ന് നാലു മാസത്തോളം ഒളിവിലായിരുന്ന ടിവി നടൻ ഗൗരവ് ദീക്ഷിതിനെ എൻസിബി അറസ്റ്റ് ചെയ്തു. ബോളിവുഡ് നടൻ അർമാൻ കോലിയുടെ വസതിയിൽ എൻസിബി ഇന്നലെ റെയ്ഡ് നടത്തി.

LEAVE A REPLY

Please enter your comment!
Please enter your name here