Home State പാകിസ്താനിലേക്ക് കടക്കാൻ മത്സ്യബന്ധന ബോട്ടുകളിൽ എത്തിയ സംഘം കേരളത്തിൽ പ്രവേശിച്ചു; ജാഗ്രത ശക്തമാക്കി

പാകിസ്താനിലേക്ക് കടക്കാൻ മത്സ്യബന്ധന ബോട്ടുകളിൽ എത്തിയ സംഘം കേരളത്തിൽ പ്രവേശിച്ചു; ജാഗ്രത ശക്തമാക്കി

0

കൊച്ചി : പാകിസ്താനിലേക്ക് കടക്കാൻ ശ്രീലങ്കയിൽ നിന്നും മത്സ്യബന്ധന ബോട്ടുകളിൽ എത്തിയ സംഘം കേരളത്തിൽ പ്രവേശിച്ചതായി പോലീസ്. 13 പേരാണ് അനധികൃതമായി കൊച്ചിയിൽ എത്തിയിരിക്കുന്നത്. പാകിസ്താനിലേക്ക് കടക്കുകയാണ് ഇവരുടെ ലക്ഷ്യമെന്നും പോലീസ് അറിയിച്ചു.

ആലപ്പുഴ വഴിയാണ് ഇവർ കൊച്ചിയിൽ എത്തിയത്. ജലമാർഗ്ഗം പാകിസ്താനിലേക്ക് പോകാനാണ് സാദ്ധ്യത. ആലപ്പുഴ, കൊച്ചി എന്നിവിടങ്ങളിലെ ടൂറിസം കേന്ദ്രങ്ങളിൽ ഇവർ തങ്ങാൻ സാധ്യതയുണ്ടെന്നും പോലീസ് പറഞ്ഞു.

വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഇരു ജില്ലകളിലെയും തീരമേഖലകളിൽ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. കർശന നിരീക്ഷണവും നടത്തുന്നുണ്ട്. ഹോംസ്റ്റേ, റിസോർട്ട്, ടൂറിസം കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ പോലീസ് പരിശോധന ശക്തമാക്കി.

തമിഴ്‌നാട്ടിൽ നിന്നുമാണ് ശ്രീലങ്കൻ സംഘം കേരളത്തിലേക്ക് പ്രവേശിച്ചത് എന്നാണ് നിഗമനം. ഇവർ തമിഴ്‌നാട്ടിലേക്ക് കടന്നതായി നേരത്തെ ഇന്റലിജൻസ് മുന്നറിയിപ്പ് നൽകിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here