Home Local News വിവാഹം ഉറപ്പിച്ചിരുന്ന ഉദ്യോഗസ്ഥയായ യുവതി ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയിൽ

വിവാഹം ഉറപ്പിച്ചിരുന്ന ഉദ്യോഗസ്ഥയായ യുവതി ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയിൽ

0

റാന്നി: വിവാഹം ഉറപ്പിച്ചിരുന്ന പോസ്റ്റ് ഓഫിസ് ഉദ്യോഗസ്ഥയായ യുവതി ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയിൽ. തലച്ചിറ പോസ്റ്റ് ഓഫീസിലെ അസി. ബ്രാഞ്ച് പോസ്റ്റുമാസ്റ്റര്‍ (പോസ്റ്റ് വുമണ്‍) മൈലപ്ര കുമ്പഴ വടക്ക് തട്ടാമണ്ണില്‍ പരേതനായ ബിജുവിന്റെ മകള്‍ അമൃത(25)യാണ് മരിച്ചത്. ഇന്നലെ വൈകിട്ട് നാലോടെയാണ് യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

അമൃതയുടെ മാതാവ് റാന്നിയിലെ സഹകരണ ബാങ്കില്‍ ജോലി ചെയ്യുകയാണ്. ഇന്നലെ രാവിലെ ജോലിക്ക് പോയ അമൃത ഉച്ചയോടെ വീട്ടിലെത്തി. അതിന് ശേഷം മാതാവിനെ വിളിച്ച്‌ തന്റെ വിവാഹം നടക്കില്ലെന്ന് അറിയിച്ചു. വൈകിട്ട് മൂന്നേമുക്കാലോടെ അമൃതയുടെ സഹോദരന്‍ കുമ്പഴ ജങ്ഷനിലുള്ള ബേക്കറിയില്‍ സാധനം വാങ്ങാന്‍ പോയിരുന്നു.

സഹോദരന്‍ നാലു മണിയോടെ വീട്ടിലെത്തിയപ്പോള്‍ അമൃത തൂങ്ങി നില്‍ക്കുന്നതാണ് കണ്ടത്. തന്റെ കൂട്ടുകാരെയും വിളിച്ചു കൂട്ടി അമൃതയെ അഴിച്ചു താഴെയിറക്കി റിങ് റോഡിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.റാന്നി-പെരുനാട് പഞ്ചായത്ത് പ്രസിഡണ്ടും സിപിഎം നേതാവുമായ പിഎസ് മോഹനന്റെ മകന്‍ അശ്വിനുമായാണ് അമൃതയുടെവിവാഹം ഉറപ്പിച്ചിരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here