Home State സിനിമ സഹസംവിധായകന്‍ ജയ്ന്‍ കൃഷ്ണ അന്തരിച്ചു

സിനിമ സഹസംവിധായകന്‍ ജയ്ന്‍ കൃഷ്ണ അന്തരിച്ചു

0

തൃശൂർ: സിനിമ സഹസംവിധായകന്‍ ജയിന്‍ കൃഷ്ണ (45) അന്തരിച്ചു. മോഹന്‍ലാല്‍ നായകനായി ഒരുങ്ങുന്ന ബി.ഉണ്ണിക്കൃഷ്‌ണന്‍ സംവിധാനം ചെയ്‌ത ‘ആറാട്ട്’ ചിത്രത്തിന്റെ ചീഫ് അസോസിയേ‌റ്റ് ഡയറക്‌ടറും മലയാള സിനിമയിലെ മുന്‍നിര സംവിധാന സഹായിയുമായിരുന്നു ജയ്ന്‍ കൃഷ്ണ. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം.

ബി.ഉണ്ണികൃഷ്ണൻ, അനിൽ സി.മേനോൻ, സുനിൽ കാര്യാട്ടുകര, ജിബു ജേക്കബ്, രോഹിത് വി.എസ്‌. തുടങ്ങി ഒട്ടേറെ സംവിധായകരുടെ അസോസിയേറ്റായും ചീഫ് അസോസിയേറ്റായും പ്രവര്‍ത്തിച്ചയാളാണ് ജയ്ന്‍ കൃഷ്ണ. ആറാട്ട്, കള, പ്രീസ്റ്റ് തുടങ്ങിയ സിനിമകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. പി.ജയകുമാര്‍ എന്നതാണ് ശരിയായ പേര്.

പരേതനായ കൃഷ്ണന്‍കുട്ടിയുടെയും ചന്ദ്രികയുടെയും മകനാണ്. ഫെഫ്ക ഡയറക്ടേഴ്‌സ് യൂണിയന്‍ ഭരണസമിതി അംഗമായും പ്രവര്‍ത്തിച്ചുവരികയായിരുന്നു ജയ്ന്‍ കൃഷ്ണ.

LEAVE A REPLY

Please enter your comment!
Please enter your name here