Home State മരംമുറിക്കേസിലെ പ്രതി ഭീഷണിപ്പെടുത്തിയതായി അന്വേഷണ ഉദ്യോഗസ്ഥൻ

മരംമുറിക്കേസിലെ പ്രതി ഭീഷണിപ്പെടുത്തിയതായി അന്വേഷണ ഉദ്യോഗസ്ഥൻ

0

കൽപ്പറ്റ: മരംമുറിക്കേസിലെ പ്രതി ഭീഷണിപ്പെടുത്തിയെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍റെ പരാതി. മേപ്പാടി റെയ്‍ഞ്ച് ഓഫീസ‍ര്‍ സമീറാണ് കോടതിയില്‍ പരാതി നല്‍കിയത്. മരംമുറിക്കേസിലെ പ്രതി ആന്‍റോ അഗസ്റ്റ്യനെ മാനന്തവാടി സബ് ജയിലില്‍ ചോദ്യം ചെയ്യുന്നതിനിടെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നാണ് പരാതി.

കോടതി അനുമതിയോടെ ചോദ്യം ചെയ്യുന്നതിനിടെ തന്നെയും ഫോറസ്റ്റര്‍ നിസാറിനെയും മാധ്യമപ്രവര്‍കരെയും വകവരുത്തുമെന്ന് പ്രതി ഭീഷണിപ്പെടുത്തിയെന്നാണ് ബത്തേരി ഒന്നാം ക്ലാസ് ജിഡിഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ നല്‍കിയ പരാതി.

കഴിഞ്ഞ തിങ്കളാഴ്ചയാണ് ചോദ്യം ചെയ്തത്. തനിക്കെതിരെ മരമുറിക്കേസിലെ പ്രതികളുടെ ഭീഷണിയുണ്ടെന്ന് കോഴിക്കോട് ഫ്ലൈയിംഗ് സ്ക്വാഡ് ഡിഎഫ്‌ഒയായിരുന്ന ധനേഷ് കുമാറും പരാതി നല്‍കിയിരുന്നു. വയനാട് മുട്ടില്‍ നിന്നും മരംമുറിച്ച്‌ കടത്തിയത് കണ്ടെത്തിയ ഉദ്യോഗസ്ഥരെയാണ് പ്രതികള്‍ ഭീഷണിപ്പെടുത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here