Home Local News പരാതിക്കാരിയെ ഫോണിൽ വിളിച്ച്‌ ചുംബനം ചോദിച്ചു; പൊലീസുകാരനെതിരെ കേസ്

പരാതിക്കാരിയെ ഫോണിൽ വിളിച്ച്‌ ചുംബനം ചോദിച്ചു; പൊലീസുകാരനെതിരെ കേസ്

0

കൊല്ലം: പരാതിക്കാരിയെ മൊബൈലില്‍ വിളിച്ച്‌ അശ്ളീലം പറയുകയും ചുംബനം ചോദിക്കുകയും ചെയ്ത കൊട്ടാരക്കര പൊലീസ് സ്‌റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ബിജു ജോണിനെതിരെ (43) കേസെടുത്തു. ഇയാളെ ഇന്ന് സസ്പെന്‍ഡ് ചെയ്തേക്കും. കലയപുരം സ്വദേശിയായ യുവതിയുടെ പരാതിയിലാണ് നടപടി.

വീടിന് മുന്നില്‍ സ്ഥിരമായി മദ്യപസംഘം നടത്തുന്ന ബഹളത്തിനെതിരെ നാല് ദിവസം മുൻപാണ് യുവതി കൊട്ടാരക്കര സ്‌റ്റേഷനില്‍ പരാതി നല്‍കിയത്. പൊലീസ് എതിര്‍ കക്ഷികളെ വിളിപ്പിച്ച്‌ താക്കീത് നല്‍കി വിട്ടയച്ചു. ഇതിന് ശേഷമാണ് പരാതിക്കാരിയുടെ മൊബൈലില്‍ ബിജു ജോണ്‍ വിളി തുടങ്ങിയത്.

ചുംബനം ചോദിച്ചതടക്കമുള്ള അശ്ളീല സംഭാഷണങ്ങള്‍ വിവരിച്ച്‌ ഇയാള്‍ക്കെതിരെ യുവതി കൊട്ടാരക്കര ഡിവൈ.എസ്.പി ആര്‍.സുരേഷിന് പരാതി നല്‍കി. തുടര്‍ന്ന് അന്വേഷണം നടത്തി ബിജു ജോണിനെതിരെ എഫ്.ഐ.ആര്‍ രജിസ്‌റ്റര്‍ ചെയ്യുകയായിരുന്നു. അച്ചടക്ക നടപടിക്കായി റൂറല്‍ എസ്.പി കെ.ബി.രവിക്ക് റിപ്പോര്‍ട്ടു നല്‍കി.

ഇതിന്റെ അടിസ്ഥാനത്തിലാകും സസ്പെന്‍ഷന്‍ ഉണ്ടാവുക. ഈ സ്റ്റേഷനിലെ വനിത സെല്ലില്‍ വനിത എസ്.ഐമാര്‍ തമ്മില്‍തല്ലിയതിന്റെ നാണക്കേട് മാറും മുൻപാണ് അടുത്ത സംഭവം.

LEAVE A REPLY

Please enter your comment!
Please enter your name here