കൊറോണ രണ്ടാംതരംഗം അവസാനിച്ചിട്ടി​ല്ല; സെപ്​റ്റംബർ ഒക്​ടോബർ മാസങ്ങൾ നിര്‍ണായകം : കേന്ദ്ര ആരോഗ്യമന്ത്രാലയം

ന്യൂഡെല്‍ഹി: കൊറോണ രണ്ടാംതരംഗം അവസാനിച്ചിട്ടി​ല്ലെന്നും സെപ്​റ്റംബർ ഒക്​ടോബർ മാസങ്ങൾ നിര്‍ണായകമാണെന്നും​​ കേന്ദ്ര ആരോഗ്യമന്ത്രാലയം. ആഘോഷങ്ങളുടെയും ഉല്‍സവങ്ങളുടെയും സാഹചര്യം കണക്കിലെടുത്ത്​ കേസുകൾ ഉയർന്നേക്കാം. വീടുകളിലെ ഐസലേഷ​ൻ്റെ കാര്യത്തില്‍ കേരളത്തില്‍ ജാഗ്രതവേണമെന്നും കേന്ദ്രം മുന്നറിയിപ്പു നല്‍കി.

കേസുകൾ കൂടുതലുള്ള കേരളം, മഹാരാഷ്​ട്ര സംസ്​ഥാനങ്ങളിലെ ചീഫ്​ സെക്രട്ടറിമാരുടെ യോഗവും കേന്ദ്രം വിളിച്ചുചേർത്തു. കേരളത്തിൽ മാത്രമാണ്​ ഒരുലക്ഷത്തിന്​ മുകളിൽ ആക്​റ്റീവ്​ കേസുകൾ ഉള്ളത്​. 31 സംസ്​ഥാനങ്ങളിലും 10,000ൽ താഴെയാണ്​ കേസുകളെന്നും കേന്ദ്രം വ്യക്​തമാക്കി. വാക്‌സിനേഷന് വേഗംകൂട്ടാന്‍ സംസ്ഥാനങ്ങളോട് നിര്‍ദേശിച്ചതായി ആരോഗ്യ സെക്രട്ടറി രാജേഷ്​ ഭൂഷൻ പറഞ്ഞു.

മൂന്നാം തരംഗ സാധ്യത മുന്‍നിര്‍ത്തി ഓക്‌സിജന്‍ ലഭ്യത ഉറപ്പാക്കാൻ നടപടിയെടുത്തിട്ടുണ്ട്​. രാണ്ടാം ഡോസ് വാക്‌സി​ൻ്റെ വിതരണം കാര്യക്ഷമാക്കുന്നതിന് ജില്ലാതല പദ്ധതി ആസൂത്രണം ചെയ്യേണ്ടതുണ്ട്. വാക്സിൻ കവറേജ് സംസ്ഥാന ശരാശരിയേക്കാൾ കുറഞ്ഞ ജില്ലകളെ തിരിച്ചറിയാനും ഈ ജില്ലകളിലെ വാക്സിനേഷ​ൻ്റെ പുരോഗതി പ്രത്യേകം നിരീക്ഷിക്കാനും സംസ്ഥാനങ്ങളോട് അഭ്യർഥിച്ചു.

അടുത്ത രണ്ടുമാസങ്ങളില്‍ ദീപാവലി ഉള്‍പ്പെടെ നിരവധി ഉത്സവങ്ങള്‍ വരാനിരിക്കുകയാണ്. അതുകൊണ്ടുതന്നെ ഈ രണ്ടു മാസങ്ങള്‍ ഇന്ത്യയെ സംബന്ധിച്ച് വളരെ നിര്‍ണായകമാണ്. രണ്ടു ഡോസ് വാക്‌സിന്‍ സ്വീകരിച്ചവരും മാസ്‌ക് ധരിക്കുന്നതില്‍ യാതൊരു വീഴ്ചയും വരുത്തരുതെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം ആവശ്യപ്പെടുന്നത്.