മുൻ ഗ്വാണ്ടനാമോ തടവുപുള്ളി ഇനി അഫ്ഗാൻ പ്രതിരോധമന്ത്രി; താലിബാൻ ഭീകരരുടെ പുതിയ നീക്കം

കാബൂള്‍: ഗ്വാണ്ടനാമോ ജയിലില്‍ തടവുകാരനായിരുന്നയാളെ അഫ്ഗാനിസ്ഥാനില്‍ താല്‍ക്കാലിക പ്രതിരോധമന്ത്രിയായി നിയമിച്ച്‌ താലിബാന്‍ ഭീകരർ. ഗ്വാണ്ടനാമോ ജയിലില്‍ തടവുകാരനായിരുന്ന മുല്ല അബ്ദുള്‍ ഖയാം സാക്കിറിനെയാണ് താല്‍ക്കാലിക പ്രതിരോധമന്ത്രിയായി നിയമിച്ചിരിക്കുന്നതെന്ന് അല്‍ജസീറ ന്യൂസ് ചാനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കാനായി താലിബാന്‍ ദീകര നേതാവ് മുല്ലാ അബ്ദുല്‍ ഗനി ബറാദര്‍ ദിവസങ്ങള്‍ക്ക് മുമ്പ് കാബൂളില്‍ എത്തിയിരുന്നു. വിവിധ കക്ഷി നേതാക്കളുമായും മുന്‍ ഭരണത്തലവന്‍മാരുമായും ചര്‍ച്ച നടക്കുന്നുണ്ട്.

അതേസമയം താലിബാന്‍ ഭീകരഭരണം പ്രതികാര നടപടികളിലേക്ക് കടക്കുന്നു എന്ന യുഎന്‍ രഹസ്യാന്വോഷണ റിപ്പോര്‍ട്ട് പുറത്ത് വന്നതോടെ മറ്റു രാജ്യങ്ങള്‍ പൗരന്മാരെ അഫ്ഗാനില്‍ നിന്നും ഒഴിപ്പിക്കുന്നത് വേഗത്തിലാക്കി. താലിബാന്‍ ഭീകരർ വഴി തടയുന്നതിനാല്‍ പലര്‍ക്കും കാബൂളില്‍ എത്താനായിട്ടില്ല. ചരിത്രത്തിലെ ഏറ്റവും ബുദ്ധിമുട്ടേറിയ ദൗത്യമാണ് നിലവില്‍ നടക്കുന്നതെന്ന് യുഎസ് പ്രസിഡന്‍റ് ജോ ബൈഡന്‍ പറ‍‍ഞ്ഞിരുന്നു.