Home Covid-19 രാജ്യത്ത് പ്രതിദിന കൊറോണ കേസുകളില്‍ നേരിയ വർധന; 37,593 പേര്‍ക്ക് രോഗബാധ; മരണം 648

രാജ്യത്ത് പ്രതിദിന കൊറോണ കേസുകളില്‍ നേരിയ വർധന; 37,593 പേര്‍ക്ക് രോഗബാധ; മരണം 648

0

ന്യൂഡെല്‍ഹി: രണ്ട് ദിവസത്തിന് ശേഷം രാജ്യത്തെ പ്രതിദിന കൊറോണ കേസുകളില്‍ വര്‍ദ്ധനവ് രേഖപ്പെടുത്തി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 37,593 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് സ്ഥിരീകരിച്ച ആകെ കൊറോണ് കേസുകളുടെ എണ്ണം 3,25,12,366 കോടി ആയി ഉയര്‍ന്നു.

കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ പ്രകാരംകഴിഞ്ഞ 24 മണിക്കൂറിനിടെ 648 പേര്‍ കൊറോണ ബാധിച്ച് മരിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊറോണ മരണസംഖ്യ 4,35,758 ആയി ഉയര്‍ന്നു. 648 കൊറോണ മരണങ്ങളില്‍ 173 മരണങ്ങള്‍ കേരളത്തിലാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കേരളത്തില്‍ ഇതുവരെ 19,757 പേരാണ് കൊറോണ ബാധിച്ച് മരിച്ചത്.

രാജ്യത്ത് കൊറോണയില്‍ നിന്നും മുക്തി നേടുന്നവരുടെ എണ്ണത്തില്‍ വര്‍ധനയുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 34,169 പേര്‍ രോഗ മുക്തി നേടി. ഇതോടെ 3,17,54,281 പേരാണ് ഇതുവരെ രോഗമുക്തരായത്. വിവിധ സംസ്ഥാനങ്ങളിലായി 3,22,327 സജീവ കേസുകളാണ് നിലവിലുള്ളത്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 61,90,930 പേര്‍ക്ക് കൂടി കൊറോണ വാക്‌സിന്‍ നല്‍കിയതോടെ ആകെ വാക്‌സിനേഷന്‍ 59,55,04,593 ആയി ഉയര്‍ന്നതായും ഇന്ന് രാവിലെ പുറത്തുവിട്ട കണക്കുകളില്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here