Home World ഒസാമ ബിന്‍ ലാദന്റെ അര്‍ധസഹോദരൻ ഇബ്രാഹിം ബിന്‍ ലാദന്റെ ബംഗ്ലാവ് വില്പനക്ക്

ഒസാമ ബിന്‍ ലാദന്റെ അര്‍ധസഹോദരൻ ഇബ്രാഹിം ബിന്‍ ലാദന്റെ ബംഗ്ലാവ് വില്പനക്ക്

0

വാഷിംഗ്ടണ്‍: ഇബ്രാഹിം ബിന്‍ ലാദന്റെ ബംഗ്ലാവ് വില്പനക്ക്. അല്‍ ഖ്വയ്തയുടെ മുന്‍ നേതാവായ ഒസാമ ബിന്‍ ലാദന്റെ അര്‍ധസഹോദനാണ് ഇബ്രാഹിം. ലോസാഞ്ചലസിലെ ബെല്‍ എയറില്‍ രണ്ടേക്കര്‍ സ്ഥലത്താണ് ഈ ബംഗ്ലാവ് സ്ഥിതിചെയ്യുന്നത്. 28 ദശലക്ഷം ഡോളറാണ് വില.

20 വര്‍ഷത്തോളമായി ആള്‍ തമാസമില്ലാത്ത നിലയിലാണ് ഈ വീട്. ഉപയോഗശൂന്യമായ നിലയിലായതിനാലാണ് വീട് വില്‍ക്കാന്‍ തീരുമാനിച്ചത്. 7,100 ചതുരശ്രയടിയാണ് ബംഗ്ലാവിന്റെ വിസ്തീര്‍ണം. ഏഴ് കിടപ്പുമുറികളാണ് ഇതിനുള്ളില്‍ ഉള്ളത്. മനോഹരമായ പിങ്ക് നിറമാണ് വീടിന് നല്‍കിയിരിക്കുന്നത്. ബംഗ്ലാവിനോട് ചേര്‍ന്ന് ഒരു പൂള്‍ ഹൗസും സജ്ജീകരിച്ചിട്ടുണ്ട്.

ആള്‍ താമസമില്ലാതായതോടെ വീട് വാടകയ്‌ക്ക് നല്‍കിയിരുന്നു. പിന്നീട് അശ്ലീല ചിത്രങ്ങളുടെ ഷൂട്ടിങിനും ഉപയോഗിച്ചിരുന്നു. ഹോളിവുഡ് സിനിമ നിര്‍മ്മാതാവായ ആര്‍തര്‍ ഫ്രീഡിനാണ് ബംഗ്ലാവിന്റെ ആദ്യ ഉടമ.

LEAVE A REPLY

Please enter your comment!
Please enter your name here