Home Local News മെഗാ വാക്‌സിനേഷന്‍ ക്യാമ്പില്‍ പങ്കെടുത്ത യുവാവിനു തലചുറ്റല്‍; ഡ്രിപ്പ് ബോട്ടില്‍ ഇടാന്‍ കസേര

മെഗാ വാക്‌സിനേഷന്‍ ക്യാമ്പില്‍ പങ്കെടുത്ത യുവാവിനു തലചുറ്റല്‍; ഡ്രിപ്പ് ബോട്ടില്‍ ഇടാന്‍ കസേര

0

ചേര്‍ത്തല: നഗരസഭാ ടൗണ്‍ ഹാളില്‍ നടന്ന മെഗാ വാക്‌സിനേഷന്‍ ക്യാമ്പില്‍ പങ്കെടുത്ത യുവാവിനു തലചുറ്റല്‍. ഡ്രിപ്പ്‌ ബോട്ടില്‍ ഇടാന്‍ സ്‌റ്റാന്‍ഡ്‌ ഇല്ലാത്തതിരുന്നതിനെത്തുടര്‍ന്നു കസേരയില്‍ ഘടിപ്പിച്ചു.

നഗരസഭ നാലാം വര്‍ഡില്‍ പുതുവല്‍ നികര്‍ത്തില്‍ അനന്തകൃഷ്‌ണനാണ്‌ ഇന്നലെ വൈകിട്ട്‌ വാക്‌സിനെടുത്തു തിരികെപോകാന്‍ ഒരുങ്ങിയപ്പോള്‍ തലചുറ്റലുണ്ടായത്‌. ഡോക്‌ടര്‍ പരിശോധിച്ചശേഷം ഡ്രിപ്പ്‌ ഇടാന്‍ നിര്‍ദ്ദേശിച്ചു. സ്‌റ്റാന്‍ഡ്‌ ഇല്ലാത്തതിനെത്തുടര്‍ന്ന്‌ ആദ്യം ഡ്രിപ്പ്‌ ബോട്ടില്‍ ബന്ധു കൈയില്‍ പിടിച്ചു.

പിന്നീടു കസേര അടുക്കിയശേഷം അതിനു മുകളില്‍ ഘടിപ്പിക്കുകയായിരുന്നു. വാക്‌സിന്‍ വിതരണകേന്ദ്രത്തിലേക്കു സ്‌റ്റാന്‍ഡ്‌ എത്തിക്കാതിരുന്നതാണ്‌ ഇതിനു കാരണമായതെന്നാണ്‌ സൂചന. രാവിലെയും സമാനസംഭവം ഉണ്ടായതായും കുടിക്കാന്‍ ശുദ്ധജലം ഒരുക്കിയില്ലെന്നും വാക്‌സിനെടുക്കാന്‍ എത്തിയവര്‍ പരാതിപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here