Home State കൊല്ലം മെമു സർവീസ് സെപ്റ്റംബറിൽ തുടങ്ങും

കൊല്ലം മെമു സർവീസ് സെപ്റ്റംബറിൽ തുടങ്ങും

0

ആലപ്പുഴ: എറണാകുളത്തു നിന്നു കോട്ടയം വഴി കൊല്ലത്തേക്കുള്ള മെമു ട്രെയിന്‍ സര്‍വീസ്‌ അടുത്ത മാസം ആദ്യവാരം പുനരാരംഭിച്ചേക്കും. മെമു, പാസഞ്ചര്‍ ട്രെയിനുകളുടെ സര്‍വീസ്‌ പുനരാരംഭിക്കണമെന്നു പാര്‍ലമെന്റിന്റെ റെയില്‍വേ സ്‌റ്റാന്‍ഡിങ്‌ കമ്മിറ്റി യോഗത്തില്‍ കൊടിക്കുന്നില്‍ സുരേഷ്‌ എം.പി. ആവശ്യപ്പെട്ടിരുന്നു.

ഇതേത്തുടര്‍ന്നാണ്‌ ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജര്‍ എറണാകുളത്തു നിന്നു കോട്ടയം വഴി കൊല്ലത്തേക്കുള്ള മെമു ട്രെയിന്‍ സര്‍വീസ്‌ പുനരാരംഭിക്കാന്‍ നടപടി സ്വീകരിച്ചതെന്നു കൊടിക്കുന്നില്‍ അറിയിച്ചു. റെയില്‍വേ മന്ത്രാലയത്തിന്റെ അനുമതി കിട്ടിയാലുടന്‍ സര്‍വീസ്‌ ആരംഭിക്കുമെന്നു ദക്ഷിണ റെയില്‍വേ ചീഫ്‌ ഓപ്പറേറ്റിങ്‌ മാനേജര്‍ ശിവകുമാര്‍ വ്യക്‌തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here