കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ദ്ധന. പവന് 160 രൂപയാണ് വര്‍ദ്ധിച്ചത്. ഒരു പവന്‍ സ്വര്‍ണത്തിന് 35,560 രൂപയാണ് വില .ഒരു ഗ്രാമിന് 4,445 രൂപയും. ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിന് 35,400 രൂപയായിരുന്നു വില. ഈ മാസം ഇതുവരെ പവന് 440 രൂപയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. രാജ്യാന്തര വിപണിയിലും വില ഉയര്‍ന്നു. ട്രോയ് ഔണ്‍സിന് 1,801.57 ഡോളറില്‍ ആണ് വ്യാപാരം.
ഓഗസ്റ്റ് ഒന്ന്, രണ്ട് തിയതികളില്‍ പവന് 36,000 രൂപയില്‍ ആയിരുന്നു വ്യാപാരം. ഇതാണ് ഓഗസ്റ്റിലെ ഏറ്റവും ഉയര്‍ന്ന നിരക്ക്. എന്നാല്‍ പിന്നീട് വില ഇടിഞ്ഞു. ഓഗസ്റ്റ് ഒന്‍പത് മുതല്‍ 11 വരെയുള്ള ദിവസങ്ങളില്‍ ഒരു പവന്‍ സ്വര്‍ണത്തിന് 34,680 രൂപയായിരുന്നു വില . ഇതാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് .
ജൂലൈ ഒന്നിനാണ് കഴിഞ്ഞ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കില്‍ വ്യാപാരം നടന്നത് . ഒരു പവന്‍ സ്വര്‍ണത്തിന് 35,200 രൂപയായിരുന്നു വില. ജൂലൈ 16,20 തിയതികളിലാണ് ജൂലൈയിലെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ വ്യാപാരം നടന്നത്. പവന് 36,200 രൂപയായിരുന്നു.
വെള്ളിവിലയിലും വര്‍ദ്ധനവ് ഉണ്ടായി. ഒരു ഗ്രാം വെള്ളിയ്ക്ക് 67.20 രൂപയാണ് വില. പത്ത് ഗ്രാം വെള്ളിക്ക് 672 രൂപയാണ് വില. ഒരു കിലോഗ്രാമിന് 67,200 രൂപയാണ് വില. ഇന്നലെ കിലോഗ്രാമിന് 66,700 രൂപയായിരുന്നു.