തിരുവനന്തപുരം: ഐഎസ്ആർഒ ഗൂഢാലോചനക്കേസിൽ മുൻ ഡിജിപി സിബി മാത്യൂസിന് മുൻകൂർ ജാമ്യം. തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്.
സിബി മാത്യൂസിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ വാദം പരിഗണിച്ചപ്പോൾ കേസ് നിലനിൽക്കുമോ എന്നു കോടതി സിബിഐയോടു ചോദിച്ചിരുന്നു. എന്നാൽ ഗൂഡാലോചനയിൽ സിബി മാത്യൂസിന്റെ പങ്ക് വ്യക്തമാക്കുന്ന തെളിവുകൾ കൈവശമുണ്ടെന്ന് അറിയിച്ച സിബിഐ തെളിവുകൾ മുദ്രവച്ച കവറിൽ കോടതിക്ക് കൈമാറിയിരുന്നു.
സിബി മാത്യൂസ്, മുൻ എസ്പി കെ.കെ.ജോഷ്വ എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷയിൽ കഴിഞ്ഞ ദിവസം വാദം പൂർത്തിയായിരുന്നു. ഇരുവർക്കും കോടതി ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ചിട്ടുണ്ട്. ഇവരുടെ ജാമ്യാപേക്ഷ സിബിഐ എതിർത്തിരുന്നു. ഐഎസ്ആർഒ ഗൂഢാലോചന കേസിൽ മുൻ പോലീസ്– ഐബി ഉദ്യോഗസ്ഥർ അടക്കം 18 പേർ പ്രതികളാണ്.